Top sellers

Information

Authors

New products

Specials

List of products by manufacturer Ayyampilly Bhaskaran

അയ്യമ്പിള്ളി ഭാസ്‌കരന്‍

എറണാകുളം ജില്ലയില്‍ വൈപ്പിന്‍ ദ്വീപിലെ അയ്യമ്പിള്ളിയില്‍ ശ്രീ. ഇ.കെ. ശ്രീധരന്റെയും ശ്രീമതി പദ്മാക്ഷിയുടെയും മകനായി ജനനം. വിദ്യാഭ്യാസാനന്തരം പ്രമുഖ സാംസ്‌കാരിക സ്ഥാപനമായ ചെറായി വിജ്ഞാനവര്‍ദ്ധിനി സഭയില്‍ ഉദ്യോഗം. ഇടയ്ക്ക് പത്രപ്രവര്‍ത്തനം. എതിര്‍പ്പ്, പൗരധ്വനി, ബാലകേരളം എന്നിവയുടെ പത്രാധിപസമിതി അംഗമായിരുന്നു. സായാഹ്ന കൈരളി മാഗസിന്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു. സഹൃദയന്‍ എന്ന പേരില്‍ സ്വന്തമായി ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു.


ആദ്യ കവിത 1965ല്‍ പ്രസിദ്ധീകരിച്ചു. കവിത, കഥ, ലേഖനം, വിമര്‍ശനം, ബാലസാഹിത്യം എന്നീ സാഹിത്യശാഖകളിലായി ഒട്ടേറെ രചനകള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുപതിലേറെ നാടകങ്ങള്‍ക്കും ബാലെകള്‍ക്കും ഗാനങ്ങള്‍ രചിച്ചു. ചെറുപ്പം മുതല്‍ക്കേ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തനം. മൂന്നുതവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം, കുഴുപ്പിള്ളി സര്‍വ്വീസ് സഹകരണബാങ്ക് ഡയറക്ടര്‍ പുരോഗമനകലാസാഹിത്യസംഘം, കേരള കര്‍ഷകസംഘം ഏരിയ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പ്രസിദ്ധീകരിച്ച കൃതികള്‍: നിലാവും നിശാഗന്ധിയും, അമൃതഗീതങ്ങള്‍, നാരദന്‍ പിന്നെയും നാരദന്‍, ശങ്കുവും ശിങ്കുവും, ജ്ഞാനസ്വരൂപനായ പറവൂര്‍ ശ്രീധരന്‍ തന്ത്രികള്‍, ഗുരുനര്‍മ്മം.


ഭാര്യ     :           ഡി. ദിനമണി ടീച്ചര്‍


മക്കള്‍  :           ഡോ. സ്വപ്ന ഭാസ്‌കര്‍, സ്വാതിരാജ്


മരുമകന്‍         :           ഡോ. പി.കെ. സുനില്‍


വിലാസം         :           അമൃതകല, ഇടവന, അയ്യമ്പിള്ളി - 682 501


ഫോണ്‍           :           0484 2480250, 9446140937  

More
Showing 1 - 1 of 1 item
Showing 1 - 1 of 1 item