യാത്രയുടെ ഭൂമിയും ആകാശവുമാണ് ജോര്‍ജ് ഓണക്കൂര്‍ കഥകളില്‍ ആവിഷ്‌കരിക്കുന്നത്. വിവിധ കാലദേശങ്ങളില്‍ ചൈതന്യം ചൊരിഞ്ഞ ജീവപ്രകൃതിയുടെ പ്രകാശനങ്ങള്‍. ഇതിഹാസം, ചരിത്രം, സമകാലികയാഥാര്‍ഥ്യങ്ങള്‍ എന്നിവയുടെയെല്ലാം കലാസുന്ദരമായ വര്‍ണചിത്രങ്ങള്‍ ഓണക്കൂര്‍ കഥകള്‍ക്ക് വിശ്വസംസ്‌കൃതിയുടെ മനോഹാരിത നല്‍കുന്നു. ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും അമേരിക്കയിലുമൊക്കെ കഴിയുന്ന ജനപദങ്ങള്‍. അവര്‍ ഭിന്നരൂപികള്‍. പക്ഷേ എല്ലാവരുടെയും രക്തത്തിന്റെ നിറം ഒന്നു തന്നെ, ചുവപ്പ്. തിരിച്ചറിവുകള്‍ നഷ്ടപ്പെട്ട് മത്സരിച്ചു നശിക്കുന്ന വര്‍ത്തമാനകാലത്തിന്റെ ദുരന്തം ഓണക്കൂര്‍ കഥകളില്‍ ശക്തമായി അടയാളപ്പെടുത്തുന്നു. മലയാള കഥയുടെ സൗന്ദര്യം ആവാഹിക്കുന്ന ഇരുപത്തിയഞ്ചു ചെറുകഥകളുടെ സമാഹാരം.


Write a review

Please login or register to review

Pranayathinte Kanalvazhikal

  • ₹140.00

  • Ex Tax: ₹140.00

Tags: Pranayathinte Kanalvazhikal