വേദകാലത്തോളം പഴക്കമുള്ള പൗരാണിക ശാസ്ത്രമാണ് വാസ്തു ശാസ്ത്രം, വൈദിക ജ്യോതിശാസ്ത്രത്തിന്റെ ഒരു അവിഭാജ്യഘടകമാണ് ഇത് എന്നു പറയാം. നാം വസിക്കുന്നത് വലിയ വീടുകളിലോ, ചെറിയ കുടിലിലോ ആകട്ടെ, വാസ്തുശാസ്ത്രങ്ങള്‍ പാലിക്കുന്നത് ഗൃഹവാസി കള്‍ക്ക് സന്തോഷവും സമ്പത്തും പ്രശസ്തിയും ആരോഗ്യവും തരും. ആയതിനാല്‍ വാസ്തുതത്വങ്ങള്‍ അറിഞ്ഞ് മാത്രം പിന്തുടരുക. വാസ്തു സ്ഥപതി ദോഷപരിഹാരമായി ചിലത് നിര്‍ദ്ദേശിച്ചു എങ്കില്‍ തന്നെ എന്തിന് വേണ്ടി, എപ്രകാരം പരിഹാരം ചെയ്യുന്നു (ശാസ്ത്രീയത) അറിഞ്ഞ് മാത്രം ചെയ്യുക. മനസറിഞ്ഞ് ചെയ്യുന്ന പ്രവൃത്തി ശുഭാപ്തി വിശ്വാസം കൂട്ടും. നമുക്ക് ശുഭാപ്തി വിശ്വാസം പ്രദാനം ചെയ്യുന്ന, ഏത് സാഹചര്യത്തിലും എനിക്ക് വിഷമതകളില്ലാതെ ജീവിക്കാന്‍ കഴിയും എന്ന് നമ്മുടെ മനസിന് പറയാന്‍ നമ്മളെ പ്രാപ്തരാക്കുന്ന ശാസ്ത്രമാണ് വാസ്തുശാസ്ത്രം. ആരോഗ്യകാര്യത്തിലും, വിദ്യാഭ്യാസത്തിലും, ബിസിനസിലും, സമ്പന്നതയിലും വിജയം കൈവരിക്കാന്‍ വാസ്തുശാസ്ത്രം നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും. 

Write a review

Please login or register to review

Vasthaveeyam

  • ₹160.00

  • Ex Tax: ₹160.00

Tags: Malayalam books, Saikatham books, Vasthaveeyam, Prasoon Sugathan