''കേരളീയ ജനത എക്കാലവും ഉച്ചരിക്കുന്ന മഹാവാക്യങ്ങള്‍ നമുക്ക് തന്ന ചിലരാണ് - തുഞ്ചനും, നാരായണഗുരുവും ആശാനും മറ്റും. ഗദ്യവാക്യങ്ങള്‍ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെടുക എളുപ്പമല്ല. ശ്രീനാരായണന്റെ 'മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് പ്രതിധ്വനിക്കുന്ന മറ്റൊരു വാക്യം നമുക്ക് തന്നതും പി.എന്‍.   പണിക്കരാണ്. 'വായിച്ച് വളരുക' എന്ന്. ജാതി മതാദിഭേദങ്ങള്‍ ഇല്ലാതായി മനോഹരമായ ഒരു മാനവസമൂഹം ഇവിടെ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് വായിച്ചു വളര്‍ന്ന ഒരു തലമുറയുടെ സൃഷ്ടിയായിരിക്കും''

സുകുമാര്‍ അഴിക്കോട്.

ഒരു ജീവചരിത്രം കുട്ടികള്‍ക്കായി വളരെ ലളിതമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. പണിക്കര്‍ സാറിന്റെ ജീവിതമെന്നാല്‍ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും ചരിത്രം കൂടിയാണ്. പണിക്കര്‍ സാറിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം കോര്‍ത്തിണക്കിക്കൊണ്ട് ഒരു കഥ പറച്ചിലിന്റെ ലാഘവത്തോടുകൂടി കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ ഈ പുസ്തകത്തിലൂടെ കഴിയും.


Write a review

Please login or register to review

Kuttikalude Kochusar P. N Panickaraya Kadha

  • ₹90.00

  • Ex Tax: ₹90.00

Tags: Saikatham Books, Online Malayalam Magazines