ജാതിശ്രേണിയില്‍ പ്രഥമസ്ഥാനത്ത് നിലനിന്നിരുന്ന നമ്പൂതിരിസമുദായം പുരോഗമനപരമായ സാമൂഹ്യവീക്ഷണം കൈക്കൊള്ളുന്നത് യോഗക്ഷേമസഭയുടെ രൂപീകരണത്തിനു ശേഷം മാത്രമാണ്. വി.ടി.ഭട്ടതിരിപ്പാട്, എം.ആര്‍.ഭട്ടതിരിപ്പാട്, എം.പി.ഭട്ടതിരിപ്പാട്, ലളിതാംബിക അന്തര്‍ജ്ജനം, മുത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരി തുടങ്ങിയവര്‍ സമുദായ നവോത്ഥാനത്തിനുള്ള ശക്തമായ ആയുധമായി സാഹിത്യത്തെ ഉപയോഗിച്ചു. നമ്പൂതിരി സമുദായത്തിനുള്ളിലെ ഇരുണ്ട ഭൂഖണ്ഡത്തെ സമുദായത്തിനും പൊതുസമൂഹത്തിനും മുന്നില്‍ അവതരിപ്പിച്ച്, പരിഷ്‌കരണത്തിന്റെയും നവീകരണത്തിന്റെയും അടിയന്തിര പ്രാധാന്യം ബോദ്ധ്യമാക്കുന്നതില്‍ സാഹിത്യകൃതികള്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഡോ.എ.എസ്.സനില്‍ രചിച്ച നമ്പൂതിരിനവോത്ഥാനത്തിലെ സാഹിത്യവഴികള്‍”എന്ന കൃതി നമ്പൂതിരിനവോത്ഥാനവും സാഹിത്യപരിശ്രമങ്ങളും തമ്മിലുള്ള ബന്ധത്തെ വസ്തുനിഷ്ഠമായി പഠിക്കുന്ന ആധികാരിക രചനയാണ്. 


Write a review

Please login or register to review

Namboothirinavodhanathile Sahithyavazhikal

  • ₹55.00

  • Ex Tax: ₹55.00

Tags: Malayalam books, Saikatham books, Namboothirinavodhanathile Sahithyavazhikal, Dr. A.S. Sanil