ചരിത്രത്തിന്റെ നൈരന്തര്യത്തേയും സ്വാഭാവിക പ്രവാഹത്തേയും ഒട്ടൊന്ന് വഴിമാറ്റിയേക്കുമെന്ന് ആശങ്കയുണര്‍ത്തി നമുക്ക് മുന്നില്‍ സംഭവിക്കുന്ന എല്ലാറ്റിനേയും നേരിട്ടും, ശരിദിശ നിര്‍ണ്ണയിച്ച് നല്‍കിയും, ചരിത്രത്തില്‍ ഇടപെടുന്ന മനീഷികളുടെ നിര ഇക്കാലത്തും വിളക്കുമാടങ്ങളായി പ്രകാശിച്ചു നില്‍പ്പുണ്ട്. ലബ്ധപ്രതിഷ്ഠ നേടിയ ധൈഷണിക ജീവിതങ്ങള്‍ മുതല്‍ പുതുചിന്തയുടെ പ്രകാശം പരത്തുന്ന തീക്ഷ്ണ സമരയൗവ്വനങ്ങള്‍ വരെ ചരിത്രത്തെ മുന്നോട്ട് നയിക്കാന്‍ ഉണ്ടാവുന്നു, എന്നത് ചെറിയ ആശ്വാസമല്ല. പിന്മടക്കവും തിരിച്ചടികളും എത്രമേല്‍ ഗതിവേഗമാര്‍ജ്ജിക്കുന്നോ, അത്രമേല്‍ കരുത്തോടെ നാളെയുടെ ശക്തികള്‍ ഈ കാലത്ത് ഇടപെടുന്നു, എന്നത് ശുഭപ്രതീക്ഷ പകരുന്നു. ഇപ്രകാരം നമ്മുടെ വിചാരലോകത്ത് അടയാളം പതിപ്പിച്ച ഏതാനും പേരുമായി റോണ്‍ ബാസ്റ്റ്യന്‍ നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.


Write a review

Please login or register to review

Varthamanam

  • Brands Ron Bastian
  • Product Code: 2174
  • Availability: In Stock
  • ₹110.00

  • Ex Tax: ₹110.00

Tags: Malayalam books, Saikatham books, Varthamanam, Ron Bastian