ആണിന് പെണ്ണിനോടും തിരിച്ചും തോന്നുന്ന കേവല ആകര്‍ഷണമല്ല പ്രണയം. അത് പരസ്പരം മനസിലാക്കലാണ്. ആഴത്തിലുള്ള തിരിച്ചറിവാണ്. സ്ത്രീപുരുഷന്മാര്‍ തമ്മില്‍ മാത്രമല്ല എന്തിനോടും ഏതിനോടുമുള്ള തീവ്രവും തീക്ഷ്ണവുമായ പ്രണയം ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. സര്‍ഗ്ഗാത്മകവും സൃഷ്ടിപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജവും പ്രചോദനവും നല്‍കുന്ന മഹത്തായ ചാലകശക്തിയാണ് പ്രണയം. ജീവിതം കെട്ടുകഥയേക്കാള്‍ വിസ്മയാവഹമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന പ്രണയാനുഭവങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

പ്രണയം ആത്മാവിനെ വിമലീകരിക്കുന്ന, ക്രിയാത്മക ഊര്‍ജ്ജം പകരുന്ന സവിശേഷ ജീവിതാവസ്ഥയാണോ? വിവിധ മേഖലകളില്‍ ശ്രദ്ധേയരായ 20 വ്യക്തികളുടെ പ്രണയകാലത്തിലൂടെ ഒരു യാത്ര. സര്‍ഗ്ഗാത്മക സൃഷ്ടിയുടെ ലാവണ്യാനുഭവം പങ്ക് വയ്ക്കുന്ന പുസ്തകം.


Write a review

Please login or register to review

Tajmahal

  • ₹160.00

  • Ex Tax: ₹160.00

Tags: Malayalam books, Saikatham books, Tajmahal, Sajil Sreedhar