സഖാവ് കേശവന്റെ മകന്‍ നാരായണന്‍കുട്ടി നാടകവും ജീവിതവും തിരിച്ചറിയാനാവാതെ അരങ്ങിലും അണിയറയിലും കെങ്കേമപ്പെടുമ്പോള്‍ അയാള്‍ തന്റെ പേരിനെ പുത്തലത്ത് കുട്ടിയും, പി.കെ എന്നും, നാരായണന്‍കുട്ടി വടക്കനാടനും, പിന്നെ വടക്കനാടനും എന്നാക്കി സ്ഥിരപ്പെടുത്തുമ്പോള്‍, അയാള്‍ക്ക് നാടുവിടേണ്ടി വന്നു. നീണ്ട നാളത്തെ അലച്ചിലുകളും അങ്കലാപ്പുകളും കുറ്റബോധങ്ങളും സങ്കടങ്ങളുമായി മറ്റൊരു ഗ്രാമ്യതയില്‍ വച്ച് അയാള്‍ സ്വാമിജി യതീന്ദ്രദാസായി പരിണമിക്കുകയായിരുന്നു. അന്ന് അയാള്‍ക്ക് തിരിച്ചറിവുണ്ടായി. രണ്ടു തരം മനുഷ്യരേ ഇവിടുള്ളൂ... ഭാഗ്യവാന്മാരും നിര്‍ഭാഗ്യവാന്മാരും. കഴിവുകളും അനുഭവങ്ങളും ഒക്കെ ഉണ്ടായിട്ടും താന്‍ തകര്‍ന്നുപോയത് ഭാഗ്യമില്ലാഞ്ഞിട്ടാണ്. ഞാന്‍ ഒന്നനങ്ങിയാല്‍ മതി ഭാഗ്യക്കേട് എന്നെ അടിച്ചിടും. ഭാഗ്യം തൊട്ടുതെറിക്കാത്ത ഒരു ജന്മം. ഭാഗ്യമുണ്ടോ അതുമതി കഴിഞ്ഞു കൂടാന്‍... കെങ്കേമപ്പെടാന്‍... പേരും പെരുമയും ആര്‍ജ്ജിക്കാന്‍... പണവും കൂടെ പോന്നോളും... 


Write a review

Please login or register to review

Oru Sankadal

  • ₹135.00

  • Ex Tax: ₹135.00

Tags: Oru Sankadal