ആഗോളീകൃത സമൂഹത്തിന്റെ സങ്കീര്‍ണ്ണ സമസ്യകളും, മാനുഷിക ബന്ധങ്ങളിലെ വിള്ളലുകളും, പ്രത്യാശാമുനമ്പുകളിലെ പ്രകാശനഷ്ടങ്ങളും ഈ പുസ്തകത്തിലെ കഥകളില്‍ ചോദ്യചിഹ്നങ്ങളുയര്‍ത്തുന്നു. നവമുതലാളിത്ത ചൂഷണങ്ങള്‍, യുദ്ധം, ആണവ ഭീകരത, രോഗം, പ്രവാസം തുടങ്ങി സമകാലിക ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം പ്രമേയങ്ങളാകുന്നുണ്ടിവിടെ. കരിമ്പല്ലികളുടെ ദ്വീപ്, കുരുതി, പരേതരുടെ ലോകം, യൂറേനിയ, എന്റെ തത്തയെ ആരാണു കൊന്നത്?, ഉറുമ്പുകളുടെ ഉറക്കം, തലവേട്ടയുടെ കളികള്‍, കഥയിലെ കടല്‍ എന്നിങ്ങനെ പതിനഞ്ചു കഥകള്‍. പ്രമുഖ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ത്തന്നെ വായനക്കാരുടേയും നിരൂപകരുടേയും സവിശേഷ ശ്രദ്ധയാകര്‍ഷിച്ച കഥകളുടെ സമാഹാരം. 


Write a review

Please login or register to review

Kadhayile Kadal

  • ₹110.00

  • Ex Tax: ₹110.00

Tags: Kadhayile Kadal