പശ്ചിമോത്തര ദേശങ്ങളില്‍ നിന്നും ആട്ടിടയന്മാരുടെ ഭാവം പൂണ്ട് അതിര്‍ത്തി കടന്നുവന്ന ആര്യഗോത്രക്കാര്‍, അശ്വസേനയുടെ അഹങ്കാരവുമായി കൊള്ളക്കാരുടെ രൂപത്തിലെത്തിയ മുഗളന്മാര്‍, കച്ചവടക്കാരുടെ വേഷമണിഞ്ഞ് കടല്‍ കടന്നുവന്ന വെള്ളക്കാര്‍... സര്‍വ്വരും ഭാരതഖണ്ഡത്തിലേക്ക് പ്രച്ഛന്നവേഷരായി നുഴഞ്ഞു കടക്കുകയും, സാവധാനം ബലവും തന്ത്രവും പ്രയോഗിച്ച് അധികാരം കൈയാളുകയും ചെയ്തു. സഹിഷ്ണുത മുഖമുദ്രയാക്കിയ ഭാരതജനത ഏവരേയും സ്വീകരിച്ചു; സല്‍ക്കരിച്ചു, പിന്നെ ഗത്യന്തരമില്ലാതെ സ്വന്തം മണ്ണില്‍ അടിമകളുമായി. എന്നാല്‍ ഭാരതീയര്‍ ഒരിക്കലും ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ചില്ല. ഇന്നും കോര്‍പ്പറേറ്റ് കച്ചവടക്കാരുടെ രൂപത്തില്‍  അധിനിവേശശ്രമങ്ങള്‍ നമ്മെ അല്‍പ്പാല്‍പ്പമായി കീഴടക്കുകയല്ലേ?       

മറവിയെ ഒരു രൂപകമായി സ്വീകരിച്ചുകൊണ്ട് ഭാരതചരിത്രത്തെ പുനര്‍നിര്‍മ്മിക്കുകയും, ഇന്ത്യന്‍ജനാധിപത്യത്തിലെ വിള്ളലുകള്‍ തുറന്നു കാട്ടുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നോവലാണ് 'സംസ്‌കാര-ഒരു അധോഭാരത കഥ.' ഉറൂബ് അവാര്‍ഡ്, സൈകതം നോവല്‍ അവാര്‍ഡ്, കുമാരനാശാന്‍ സാഹിത്യ പുരസ്‌കാരം എന്നിവ നേടിയ ആനിഷ് ഒബ്രിന്റെ ഈ പുതിയ കൃതി വായനയെ ഗൗരവമായി സ്വീകരിക്കുന്ന മലയാളികളുടെ ബൗദ്ധികസമൂഹത്തിന് ഒരു മുതല്‍ക്കൂട്ടാകും.


Write a review

Please login or register to review

Samskara Oru Adhobharatha Kadha

  • Brands Aanish Obrin
  • Product Code: 2293
  • Availability: In Stock
  • ₹270.00

  • Ex Tax: ₹270.00

Tags: Samskara Oru Adhobharatha Kadha