സാഹിത്യമേഖലകള്‍ കാണാത്ത പലതിനെയും നിരൂപണം കാണിച്ചുതരുന്നു. അര്‍ത്ഥം എന്നാല്‍ ഭാഷയ്ക്കുപിന്നില്‍ മറഞ്ഞിരിക്കുന്ന സത്തയല്ല. അത് ഭാഷാപരമായ നിര്‍മിതിതന്നെയാണ്. ഇതാണ് നിരൂപകര്‍ പുതുതായി കണ്ടെത്തുന്നത്. അഗാധവായനയുടെ ജ്ഞാനശാസ്ത്രത്തിനുപകരം ഉപരിപ്ലവവായനയുടെ ഹെര്‍മന്യൂട്ടിക്‌സ് ആണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. തീന്‍മേശവേദാന്തികളുടെ തലച്ചോറില്ലാത്ത ചര്‍ച്ചപോലെ നവമാധ്യമവിമര്‍ശനങ്ങളില്‍ മിക്കവയും ചുരുങ്ങുകയും അതുവായിച്ച് പുതുതലമുറ ഹരംകൊള്ളുകയും ചെയ്യുന്ന പൊതുഇടങ്ങളില്‍ ഗൗരവമുള്ള വായനക്കാര്‍ നന്നേ കുറവെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്താല്‍ അവര്‍ക്കായി കുറിച്ച എഴുത്തുകളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.


Write a review

Please login or register to review

Unmayude Uravidangal

  • ₹110.00

  • Ex Tax: ₹110.00

Tags: Unmayude Uravidangal