ഒരു പുഴ ഒരു സുപ്രഭാതത്തില്‍ ഒഴുകിവരുന്നതല്ല. ഒരു നീരുറവ, ചെറുതായി കിനിയുകയാണ്; മെല്ലെ ഒഴുകിത്തുടങ്ങുകയാണ്. പോകെപ്പോകെ, തടംതല്ലിയാര്‍ത്ത്, കടന്നുപോന്ന വഴികളെ അത് ഫലസമൃദ്ധമാക്കും. അതാണ് ഒരു പുഴയുടെ നിയോഗം! അശ്വതി ശ്രീകാന്തിന്റെ കഥാലോകത്തിലുമുണ്ട്, നന്മയുടെ, തനിമയുടെ, നേരിന്റെ, നെറിയുടെ പ്രവാഹം. അരികുചേര്‍ന്നു നില്‍ക്കുന്ന ജീവിതങ്ങളെ തലോടി, നീര്‍പാറ്റിയുണര്‍ത്തി എന്തെങ്കിലുമൊക്കെ ആക്കിത്തീര്‍ക്കുന്ന സര്‍ഗ്ഗചേതനയുടെ ഊര്‍ജ്ജപ്രവാഹമാണിത്. ആഖ്യാനത്തിന്റെ ചാരുതയ്‌ക്കൊപ്പം മിന്നിമായുന്ന സൂക്ഷ്മഭാവങ്ങളെ കയ്യെത്തിപ്പിടിക്കാതിരിക്കില്ല സഹൃദയര്‍. കാലം കടന്നുപോകുന്ന വഴികളിലൂടെയല്ല, കാലത്തിനൊപ്പം സഞ്ചരിച്ച മാന്ത്രികപ്പരവതാനിയിലിരുന്നാണെഴുത്ത്. ഓര്‍മ്മകളില്‍ നിന്ന് ചിത്രങ്ങള്‍ മാത്രമല്ല, തന്നെ പുണര്‍ന്ന ഗന്ധങ്ങള്‍ കൂടി അനുഭവിപ്പിക്കുന്നുണ്ട് കഥകള്‍. ഒരു പെണ്‍കുട്ടിയെ ജീവശാസ്ത്ര പുസ്തകം പഠിപ്പിക്കേണ്ട പാഠം എന്തെന്നും, ജീവിതം പഠിപ്പിക്കുന്ന പാഠം, എഴുത്തറിവുകളെക്കാളും കേട്ടറിവുകളേക്കാളും മെച്ചമെന്നും പറയുന്നുണ്ട്, പ്രായപൂര്‍ത്തിയെത്തിയ ഈ പതിനെട്ടു കഥകള്‍!
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2018 |
Book Details | |
ISBN | 9789386222749 |
Pages | 120 |
Cover Design | Justin Jacob |
Edition | 3 |
- Stock: Out Of Stock
- Model: 2296
- SKU: 2296