



''ഒരു അറബിക്കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാള നോവല്‍. മുഹമ്മദിന്റെ മുന്‍നോവലുകളില്‍ അറബി ജീവിതം സജീവമായ ഒരു രംഗപടം മാത്രമാണെങ്കില്‍ 'സഹറ' യില്‍ കഥാവേദിയും കഥാപാത്രങ്ങളും അറേബ്യയുടേതാണ്. ബാബ അലി എന്ന വൃദ്ധനായ അറബിക്കുടുംബനാഥന്റെ ഭവനത്തിലെ പരിചാരികയായ മര്‍വ എന്ന മലയാളിയുവതിയാണ് ആ അറബിത്തറവാട്ടിലെ രഹസ്യങ്ങളുടെ ദൃക്‌സാക്ഷിയും സൂക്ഷിപ്പുകാരിയും. അവളും അവളുടെ പ്രിയപ്പെട്ടവനായ മലയാളി തോട്ടക്കാരന്‍ ഹനാനുമാണ് നമ്മെ ഈ അറബിക്കുടുംബചരിത്രം കാണിച്ചുതരുന്നത്. ഒതുക്കത്തോടെയും നിരീക്ഷണപാടവത്തോടെയും ആഴമുള്ള ഉള്‍ക്കാഴ്ചകളോടെയും ആ ആത്മബന്ധത്തിന്റെ അന്തര്‍ദൃശ്യങ്ങള്‍ നോവലിസ്റ്റ് നമ്മെ വരച്ചുകാട്ടുന്നു. ഊര്‍ജ്ജസ്വലമായ ആഖ്യാനവും പാത്രസൃഷ്ടിയുടെ മിഴിവും നോവല്‍ ശില്പത്തോടുള്ള ഗൗരവമുള്ള സമീപനവും 'സഹറ'യുടെ വായനയെ ആസ്വാദ്യമായ അനുഭവമാക്കിത്തീര്‍ക്കുന്നു.''
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2019 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343466 |
Pages | 184 |
Cover Design | Justin |
Edition | 1 |
- Stock: In Stock
- Model: 2372
- SKU: 2372
- ISBN: 9789388343466