മെല്ലെ മെല്ലെ, ആരോടും പറയാതെ ഒതുക്കിവെച്ച ഇഷ്ടങ്ങളും ഒളിപ്പിച്ചുവെച്ച കുറ്റബോധങ്ങളും അടുക്കിവെച്ച ചിന്തകളും ഓരോ നൂലില്‍ കെട്ടി കോര്‍ത്തെടുക്കുകയായിരുന്നു. നിറം മങ്ങിയെന്നോ പൊടിഞ്ഞു തുടങ്ങിയെന്നോ ഉള്ള ആശങ്കകളേതുമില്ലാതെ, അഭിമാനത്തോടെ, കഴുത്തില്‍ അണിയുകയായിരുന്നു. അങ്ങനെ കൂട്ടിച്ചേര്‍ത്തതെല്ലാം, ഇന്നിതാ ഈ താളുകളില്‍, ഒരിക്കല്‍ കൂടി വിതറിയിടുന്നു. ഒരുപക്ഷേ അവയെ കോര്‍ത്തെടുക്കുവാനുള്ള നൂലിന്റെ തുടക്കം മാത്രമാവും ഈ വരികള്‍. ഏതളവില്‍, അനുപാതത്തില്‍ അവയെല്ലാം വീണ്ടും ഒന്നാവണമെന്നുള്ളത് ഓരോ വായനയുടേയും ഇഷ്ടമാണ്. ആ നേര്‍ക്കാഴ്ച്ചയെ, സ്വാതന്ത്ര്യത്തെ, ഞാനും ബഹുമാനിക്കുന്നു, ഒപ്പം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്നു.
നിസ്സാരമെന്ന് മറ്റുള്ളവര്‍ക്കു തോന്നാവുന്ന എത്രയോ അനുഭവങ്ങളുടെ അത്യപൂര്‍വ്വ സഞ്ചയമാണിത്. തികഞ്ഞ നര്‍മ്മബോധമുള്ളതു കൊണ്ട് ഉള്ളില്‍ ചിരിച്ചുകൊണ്ടാണ് ആന്‍ പാലി എഴുതുന്നത്. അനുജത്തിയുമായുള്ള ഇടപാടുകളില്‍ അത് തെളിഞ്ഞു കത്തുന്നുണ്ട്. അത് വാത്സല്യത്തിന്റെ ചിരിയാണ്. പക്ഷേ ആനിന്റെ ചിരി അതു മാത്രമല്ല. ആ ചിരിയില്‍ മനുഷ്യസമൂഹത്തോടുള്ള സ്‌നേഹം മുഴുവനുമുണ്ട്. അതിനിടയിലും അശരണരോടുള്ള അനുകമ്പയുണ്ട്. ഉറച്ച നിലപാടുകളുണ്ട്. ആനിനെ ആന്‍ ആക്കി മാറ്റുന്നത് അതാണ്. ഒപ്പം തന്നെ എത്രയെത്ര കഥാപാത്രങ്ങള്‍! പുസ്തകം വായിച്ചു തീരുമ്പോള്‍ നമ്മള്‍ ആഹ്‌ളാദത്തോടെയും അത്ഭുതത്തോതത്തോടെയും ചിന്തിച്ചു പോവും: പാലാ എന്ന പ്രദേശത്തെ ഇതിലും നന്നായി ആവാഹിക്കാന്‍ ആര്‍ക്കെങ്കിലും ഇതിനു മുമ്പ് കഴിഞ്ഞിട്ടുണ്ടോ?
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2018 |
Book Details | |
ISBN | 9789388343039 |
Edition | 1 |
- Stock: Out Of Stock
- Model: 2325
- SKU: 2325
- ISBN: 9789388343039