ഒട്ടനവധി പരലോകങ്ങളുണ്ടെന്നായിരുന്നു പ്രാചീനകാലത്തെ വിശ്വാസം. ഓരോരുത്തരും അവരവര്‍ സൃഷ്ടിച്ച ലോകത്ത് സുരക്ഷിതരായി ജീവിക്കുമെന്ന് മനുഷ്യന്‍ കരുതിയിരുന്നു. ഭൂലോകത്തില്‍ ലഭിച്ച ജീവിതത്തിന്റെ തത്വവും സത്തയും മനസ്സിലാക്കാതെ, സഹജീവികളോടു വെറുപ്പും വിദ്വേഷവും വച്ചുപുലര്‍ത്തി സ്വയം നശിക്കുന്ന മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ ആത്മവഞ്ചനയാണു നടത്തുന്നത്. ഓരോരുത്തരും തങ്ങളുടെ ഭൂതകാല പ്രവൃത്തികളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലുണ്ടാകുന്ന ചിന്തകളാണ് പരലോക സംവാദത്തിന്റെ തുടക്കം. സ്വര്‍ഗ്ഗനരകങ്ങള്‍ ഭൂമിയില്‍ത്തന്നെ എന്നതാണ് ഈ നോവല്‍ തരുന്ന പ്രധാന സന്ദേശം. ഭൂമിയിലെ മനുഷ്യജീവിതം, മരണം, മരണഭയം എന്നിവയുമായി ബന്ധപ്പെട്ട് ആശയപരമായ സംവാദങ്ങള്‍ സൃഷ്ടിക്കുന്ന ശ്രീ. ഇരൈയന്‍പുവിന്റെ ഈ നോവല്‍ വായിക്കുന്ന ഓരോരുത്തരുടേയും മനസ്സില്‍ നിരന്തരം ചോദ്യ ങ്ങളുയരുകയും ആ ചിന്തകള്‍ സൂക്ഷ്മമായി അപഗ്രഥിക്ക പ്പെടുകയും ചെയ്യുന്നു.
നാ. മുരുകേശപാണ്ഡ്യന്‍
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | PAPERBACK |
| Year Printed | |
| Year | 2026 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789348274403 |
| Pages | 229 |
| Edition | 1 |
- Stock: In Stock
- Model: 3095
- SKU: 3095
