



പതിവ് കാഴ്ചകളെയൊക്കെയും പൊള്ളിക്കുന്ന ഒരു കനല്, പ്രത്യക്ഷബന്ധങ്ങള്ക്കപ്പുറത്തേക്ക് ഒരു പാലം, ഇങ്ങനെയാവാം എന്നൂഹിക്കാന്‍ തുടങ്ങുമ്പോഴേക്കും എന്താ അങ്ങനെയായാല്‍ എന്നൊരു ചോദ്യം, ഒരുത്തരത്തിലൊന്ന് സ്വസ്ഥമായി ഇരിക്കാമെന്ന് വെച്ചാല്‍, അതൊരു ചോദ്യത്തിന്റെ മൃതദേഹമാണെന്ന അസ്വസ്ഥകണ്ടെത്തല്, സത്യമായും അഹ്മദ് മുഈനുദ്ദീന്, പരിചിതലോകത്തിലെ ഒരപരിചിതനാണ്. അതുകൊണ്ടാണയാള്‍ക്ക് 'പൊളിച്ചെഴുത്തുകള്‍' അത്രമേല്‍ പ്രിയപ്പെട്ടതായിരിക്കുന്നത്.
നമ്മുടെ സാഹിത്യത്തില്‍ നിന്നും, ജീവിതങ്ങളില്‍ നിന്നും പലവിധ കാരണങ്ങളാല്‍ കാണാതായവരെ, വീണ്ടെടുത്ത് കാണിച്ചുതരുന്നു എന്നതാണ്, ഈ കവിതകളുടെ കരുത്ത്.
കവിത ഏതര്‍ത്ഥത്തിലും മേല്‍വിലാസം നഷ്ടപ്പെട്ടവരുടെ, കണ്ണീരുപ്പുപുരണ്ട ജീവിതമാണ്. 'ഒരു ചെറു പൂവിലൊതുങ്ങുമതിന്‍ ചിരി; ഒരു കടലിലും കൊള്ളില്ല അതിന്റെ കണ്ണീര്' എന്ന വൈലോപ്പിള്ളിയുടെ വേറിട്ട സ്നേഹകാഴ്ചയെ, ഏതൊക്കെയോ നിലകളില്‍ മുഈനുദ്ദീന് സ്വന്തമാക്കിയിരിക്കുന്നു.
കണ്ണുനീര് പോലും വറ്റുന്നൊരു കാലത്തിനും ഈവിധം വിയര്ക്കാനാവുമെന്നാണ്, കവിഞ്ഞുപോയ ഒരുവന്, കരഞ്ഞെഴുതുന്നത്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2015 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909156 |
Pages | 64 |
Cover Design | M R Vipin |
Edition | 1 |
- Stock: Out Of Stock
- Model: 2158
- SKU: 2158
- ISBN: 9789382909156