ഈ കഥകള്‍ എനിക്കെഴുതാന്‍ കഴിഞ്ഞില്ലല്ലോ എന്ന് നാരായണപിള്ളയുടെ കഥകള്‍ വായിച്ച് കഥയെഴുത്തുകാരനായ എനിക്ക് അസൂയപ്പെടേണ്ടി വന്നിട്ടുണ്ട്. ഒരെഴുത്തുകാരന് മറ്റൊരെഴുത്തുകാരന് നല്കാന് കഴിയുന്ന ഏറ്റവും വലിയ സമര്‍പ്പണം - നന്ദി, പ്രശംസ- ഇതാണ് എന്നു ഞാന്‍ കരുതുന്നു.
എം.ടി.
ലോകത്തിന്റെ ഏതുമൂലയില്‍ നടക്കുന്ന സാമ്പത്തിക - സാംസ്കാരിക - രാഷ്ട്രീയ - സാമൂഹിക ചലനങ്ങളെയും ഒരു മൂലയ്ക്കിരുന്ന് പിടിച്ചെടുക്കാനുള്ള ശക്തി, വിവേകം, മനസ്സ് നാരായണപിള്ളയ്ക്കുണ്ടായിരുന്നു.
എം.ടി.
മാര്‍ക്സിസം ചുവന്ന് കാവിനിറമാകുമെന്ന് നാണപ്പന് നേരത്തേ പറഞ്ഞുവെച്ചു.
വി.കെ.എന്‍
വാര്‍ദ്ധക്യം തളര്‍ത്തിയ എന്റെ പാവം ശരീരത്തിനുള്ളില്‍ യാതൊരു മാറ്റവും ബാധിക്കാതെ ജീവിക്കുന്ന ഏഴു വയസ്സുകാരിക്ക് ഏതു സംശയവും നികത്തിത്തരുവാന് ഒരിക്കല്‍ നാണപ്പനുണ്ടായിരുന്നു.
-മാധവിക്കുട്ടി
ബഷീറിനുശേഷം ഏറ്റവും ഉദാത്തമായ മൗലികചിന്ത അസദൃശ്യമായ ശൈലിയിലൂടെ അവതരിപ്പിച്ച സാഹിത്യകാരന് നാരായണപിള്ള തന്നെ. ജോര്ണലിസത്തെ സാഹിത്യ മണ്ഡലത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു നാണപ്പന്.
ടി.ജെ.എസ്. ജോര്‍ജ്ജ്
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197946349 |
Pages | 136 |
Edition | 1 |
- Stock: In Stock
- Model: 2961
- SKU: 2961