Dear Visitor, Please REGISTER. for a Secure Checkout.

Anyamathastharkku Pravesanamilla II

New Anyamathastharkku Pravesanamilla II

കുറിക്കു കൊള്ളാന്‍ പാകത്തില്‍ രചന കൂര്‍പ്പിക്കുന്നതില്‍ അലിക്കുള്ള കൃതഹസ്തതയാവും ഈ സമാഹാരത്തോട് സംവദിക്കുന്ന ആരും പെട്ടെന്ന് ശ്രദ്ധിക്കുക. ആദ്യത്തെ കവിത തന്നെ ഉദാഹരണം. മതത്തിന്റെ പേരില്‍ മനുഷ്യരെ വകതിരിച്ച് പലര്‍ക്കും ദൈവസന്നിധി വിലക്കുക എന്ന രീതി ഇവിടെ പിന്നെപ്പിന്നെ പ്രബലമാവുകയാണല്ലോ? ഇതിനെ ദൈവം പ്രതിരോധിക്കുന്നതെങ്ങനെ എന്നതാണ് ഈ കവിതയിലെ പ്രമേയം. സ്വതേ ആളുകളെ വാചാലരാക്കുന്ന ഈ പ്രമേയം എത്ര സംയമത്തോടെ അലി എടുത്ത് പെരുമാറുന്നു. ആ സംയമമാവട്ടെ സാഫല്യത്തെ അത്രമേല്‍ സാന്ദ്രമാക്കുന്നു. അങ്ങനെ 'പ്രവേശനം' എന്ന ആദ്യ കവിതയിലൂടെ ഈ സമാഹാരത്തിലേക്ക് കടന്നെത്തുക വലിയൊരു അനുഭവം തന്നെ!  

ബസ്സില്‍ തിരക്കില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഒരു സീറ്റും അതിതീവ്രമായ വെയിലോ മഴയോ കശക്കിയിടുന്ന ഒരാള്‍ക്ക് ഒരു കുടയും എന്താണോ അതാണ് ഈ കവിതകള്‍ പ്രദാനം ചെയ്യുന്നത്. ഒരു ആന്തല്‍, ഒരു തിരിച്ചറിവ്, സ്വാതന്ത്ര്യത്തിന്റെ ഒരു കുഞ്ഞുനേരം. അതിനാലാണ് അലി കവിയായിരിക്കുന്നത്, പത്രപ്രവര്‍ത്തകനായിരിക്കുന്നത്. സംസ്‌കാരത്തെയും സമൂഹത്തെയും പറ്റി സംസാരിക്കാന്‍ മുതിരുന്നത്. 


Write a review

Please login or register to review
  • Views: 32
  • Brand: Ali Kadukassery
  • Product Code: 2359
  • Availability: In Stock
  • ₹85.00
  • Ex Tax: ₹85.00

Tags: Anyamathastharkku Pravesanamilla II