Aryavrutham
ചോദ്യങ്ങള്‍ നന്നായി വിളയുന്ന മൂന്നുവിളക്കണ്ടമാണ് രമേശന്റെ കഥാലോകം. ഒറ്റവിളയെടുക്കുന്ന കുന്നിന്‍ചെരിവായും ഇരുവിളയെടുക്കുന്ന കണ്ടങ്ങളായും എഴുത്തുകാരുടെ സര്‍ഗമേഖലയില്‍ ഏറിയും കുറഞ്ഞും ചോദ്യങ്ങളുടെ വിത്തുപാകലുണ്ട്. ഈ ചോദ്യങ്ങളെ പിന്‍പറ്റാന്‍ വായനക്കാരെ പ്രേരിപ്പിക്കുക, എഴുത്തുകാരന്‍ തുറന്നുകാണിക്കുന്ന വഴികളിലേതെങ്കിലുമൊന്നിലൂടെ ലക്ഷ്യത്തിലെത്തുംവരെ അവരെ ശ്വാസമടക്കിപ്പിടിച്ചു നിര്‍ത്തുക, എന്നത് കഥയെഴുത്തുകാരന്റെ തൊഴില്‍ രഹസ്യമാണ്. ഉണ്ണി ആറായാലും ഇന്ദുഗോപനായാലും ഈ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. തുടക്കം മുതല്‍ ഒടുക്കംവരെ വായനക്കാരെ കൂടെക്കൊണ്ടുപോകാന്‍ ഓരോ എഴുത്തുകാരനും ഓരോ രചനാതന്ത്രമാണ് സ്വീകരിക്കുന്നത്. എഴുത്തുകാരന്റെ കൈയൊതുക്കം എന്ന് ഈ തന്ത്രത്തിന് വിളിപ്പേരു വീണത് ഇത് അക്ഷരങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന മാന്ത്രികവിദ്യ ആയതുകൊണ്ടു തന്നെയാണ്.
Publisher | |
Publisher | Saiktham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9789394315860 |
Pages | 80 |
Edition | 1 |
₹120.00
- Stock: In Stock
- Model: 2801
- SKU: 2801
Share With Your Friend
Tags:
Aryavrutham