ഇന്ത്യാചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ആര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ സമ്രാട്ട് അശോകന്‍. വെറും ആയുധബലത്തിനാല്‍ വെട്ടിപ്പിടിച്ച മഹാസാമ്രാജ്യത്തിന്റെ പേരിലല്ല അദ്ദേഹം അറിയപ്പെടുന്നത്. പൂര്‍വ്വ സാഗരം മുതല്‍ പശ്ചിമസാഗരം വരെയും ഹിമവല്‍ പാര്‍ശ്വങ്ങള്‍ മുതല്‍ സിലോണ്‍ വരെയും വിസ്തൃതമായ ഭൂപ്രദേശങ്ങളെ തന്റെ ചിന്താസരണികളാല്‍ കീഴടക്കിയ മഹത്വമാണ് അശോകനെ യഥാര്‍ത്ഥത്തില്‍ അജയ്യനാക്കുന്നത്. ചരിത്രം ഓലക്കീറുകളില്‍ സ്ഥിരതാമസം തുടങ്ങുന്നതിനുമുമ്പുള്ള കാലഘട്ടത്തില്‍ ഭാരതം ഭരിച്ച ചക്രവര്‍ത്തി. രക്തത്തിന്റെ മനംമടുപ്പിക്കുന്ന ഗന്ധത്താല്‍ ബുദ്ധതത്ത്വങ്ങളുടെ ശാന്തിതീരങ്ങള്‍ തേടി നടന്ന രാജര്‍ഷി. കാട്ടുകല്ലിലും സ്തൂപികളിലും ഒളിഞ്ഞുകിടന്ന ആ മഹാരഥന്റെ ജീവിതം തേടി നടന്ന ചരിത്രാന്വേഷികളുടെ ഗവേഷണങ്ങളെ ആധാരമാക്കി നടത്തിയ പഠനമാണ് ഈ ഗ്രന്ഥം. അശോകചക്രവര്‍ത്തിയെക്കുറിച്ച് ഇത്രയും ആധികാരികമായി പറയുന്ന മറ്റൊരു കൃതി മലയാളത്തില്‍ ഉണ്ടാവില്ല എന്നു സധൈര്യം പറയാം.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2026 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789348274809 |
| Pages | 264 |
| Edition | 1 |
- Stock: In Stock
- Model: 3098
- SKU: 3098
