'ഉറങ്ങുമ്പോഴുണ്ടാവുന്നതല്ല സ്വപ്നം...
നിന്നെ ഉറങ്ങാന്‍ സമ്മതിക്കാതെ
സദാ പിന്തുടരുന്നതാണ് യഥാര്‍ത്ഥ സ്വപ്നം.'
-എ.പി.ജെ. അബ്ദുള്‍ കലാം-
അദ്ദേഹം പറഞ്ഞതുപോലെ എന്റെ ഉറക്കം കെടുത്തിയ ഒരു സ്വപ്ന മുണ്ട്. അതിനെക്കുറിച്ച് ഈ പുസ്തകത്തിലൂടെ നിങ്ങളുമായി സംവദിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഇങ്ങനെ, ഒരു ബഹിരാകാശയാത്രികയാവുക എന്ന ലക്ഷ്യത്തിനായി നിരന്തര പരിശ്രമം നടത്തുന്ന എന്റെ ജീവിതാനുഭവങ്ങളാണ് ഈ പുസ്തക ത്തിലൂടെ ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. ഇത്തരമൊരു ലക്ഷ്യം നേടാന്‍ തക്ക സാമ്പത്തിക സൗകര്യങ്ങളില്ലാത്ത വ്യക്തിയാണു ഞാന്‍.
എന്നെപ്പോലെ, ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ജനിച്ച് സാമ്പത്തിക പരാധീ നതകള്‍ നിറഞ്ഞ കുടുംബത്തിന്റെ ദുരിതങ്ങളനുഭവിച്ചു ജീവിക്കുന്ന വിദ്യാര്‍ ത്ഥികള്‍ക്കുപോലും ബഹിരാകാശമെന്ന സ്വപ്നം അപ്രാപ്യമല്ലെന്ന ആത്മ വിശ്വാസവും ധൈര്യവും നല്‍കാന്‍ ഈ പുസ്തകത്തിനു കഴിയും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
Publisher | |
Publisher | Saikatham Books LLP |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197244865 |
Pages | 160 |
Edition | 1 |
- Stock: In Stock
- Model: 2948
- SKU: 2948