



മിഴികള്‍ ചിമ്മാതെയും കാതുകളടക്കാതെയും പഞ്ചഭൂതങ്ങളിലുറങ്ങുന്ന 'മാനിഷാദ' നീ കാണുന്നു. നീ ശ്രവിക്കുന്നു ഈ നശ്വരമാം പ്രപഞ്ചത്തിലേവവും നീ പങ്കാളിയും ആകുന്നു. മാറ്റങ്ങളുണ്ടാകുന്നു. ഒരിക്കല്‍ പ്രകൃതിയാം നീ മറ്റൊരിക്കല്‍ നിന്നാത്മാവ്, പൂവായ്, കായായ്, മൃഗമായ്, മണ്ണായി, മാന്യനായി, ശ്വാസമായി, പലതായി, പലരായി ജനിക്കുന്നു. ഒരേ നാളില്‍, അനാദിയിലെങ്ങോ കിളിര്‍ത്തൊരു ജീവന്‍ പലതായി പലരായ് നീളുന്നതനന്തതയിലേക്ക് ഒന്നായിരുന്നു നാമെല്ലാം ഒരിക്കല്‍ അല്ലെങ്കില്‍ ഒന്നാകും ഒരിക്കല്‍.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഒരു പുതിയ തലത്തിലൂടെ അവതരിപ്പിക്കുന്ന നോവല്‍. ഒരേ സമയം ആകാംക്ഷയും സംഭ്രമവും പകര്‍ന്നു നല്‍കുന്ന ആഖ്യാനശൈലി. പ്രകൃതിയാണ് പ്രധാന കഥാപാത്രം. അവിടെ അതിഥികളായെത്തുന്ന മനുഷ്യര്‍ പ്രകൃതിയില്‍ ലയിക്കേണ്ടവര്‍ തന്നെയാണ്. കടലും ആകാശവും സംഗീതവും മനുഷ്യജീവിതത്തില്‍ ഇടപെടുമ്പോള്‍ ഉണ്ടാകുന്ന വിഭ്രമാത്മകതലങ്ങളുടെ നൂല്‍പ്പാലത്തിലൂടെ വായനക്കാരനെ നയിക്കുന്ന നോവല്‍. പാശ്ചാത്യ പൗരസ്ത്യ സംസ്‌കാരങ്ങള്‍ കൂട്ടിക്കലര്‍ത്തിയുള്ള വ്യത്യസ്തമായ ഒരു നോവല്‍.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2020 |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463354 |
Pages | 96 |
Cover Design | Justin |
Edition | 1 |
- Stock: In Stock
- Model: 2458
- SKU: 2458
- ISBN: 9789389463354