Chuvanna Pookkalam
Click Image for Gallery
ക്യാമ്പസിന്റെ നിറവും മണവും ചേര്‍ന്ന കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങളേയും, അതിനുമപ്പുറം രാഷ്ട്രീയത്തിന്റെ നന്മകളും, അരാജകത്വങ്ങളും, കൗമാരക്കാലത്തെ എടുത്തുചാട്ടങ്ങളില്‍ തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെടുന്ന ജീവിത മൂല്യങ്ങളും ജീവിതാനുഭവങ്ങളുടെ പച്ചയായ ആവിഷ്ക്കാരത്തിലൂടെ നാം തിരിച്ചറിയുകയാണ്. കേവലം ഒരു നോവലിനുമപ്പുറം നോവുന്ന പരമാര്‍ത്ഥങ്ങളില്‍ നിന്ന് പൊട്ടിയടര്‍ന്നു വീണ ഒരു കനലാണിത്. വിരഹത്തിന്റെ നനവും, നൊമ്പരത്തിന്റെ മിഴിനീരും സ്നേഹത്തിന്റെ പരിമളവും സൗഹൃദത്തിന്റെ ഇളംചൂടും നിറമില്ലാത്ത ഈ ചുമരില്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്.