



ചൈനയുടെ ഒരു വാങ്മയചിത്രമാണ് ഈ ഗ്രന്ഥം. ചൈനയുടെ ഭൂതകാലത്തെ കിതപ്പും വര്‍ത്തമാനകാലത്തെ കുതിപ്പും അനാവരണം ചെയ്യുന്ന കൃതിയാണ് ഇത്. വിപ്ലവഛവിയുള്ള ലോകത്തിന്റെ കുങ്കുമപ്പൂവാണ് ചൈന. പ്രയോഗവൈഭവം തെളിയിച്ച ഭാഷാശൈലി വിവരണത്തിന്റെ ഭംഗി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന സരളമധുരമായ പ്രതിപാദനം. ഈ ഗ്രന്ഥം വായിക്കുമ്പോള്‍, വൈവിധ്യമാര്‍ന്ന കാഴ്ചകളും ഗ്രന്ഥകാരനുണ്ടായ അനുഭവങ്ങളും ചാരുചിത്രപടഭംഗിപോലെ മനസ്സിന്റെ സ്‌ക്രീനില്‍ തെളിയുന്നു.
ഷെവ. പ്രൊഫ. ബേബി. എം. വര്‍ഗീസ്
ചൈന കൂടാതെ മക്കാവു ദ്വീപും, ഹോംങ്കോങും സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ആദ്യത്തെ ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കണമെന്ന താല്പര്യം അനുവാചകര്‍ക്ക് ഉണ്ടാകത്തക്ക രീതിയിലാണ് കാര്യങ്ങള്‍ വിവരിച്ചിട്ടുള്ളത്. ഇത് ഈ വിവരണത്തിന്റെ പാരായണക്ഷമത വിളിച്ചറിയിക്കുന്നതാണ്. പുസ്തകം ഒരാവര്‍ത്തി വായിച്ചാല്‍ ചൈനയും മറ്റ് രണ്ട് പ്രദേശങ്ങളും നേരില്‍ കണ്ട പ്രതീതി വായനക്കാരില്‍ ഉണ്ടാക്കാന്‍ പര്യാപ്തമാകും.
പ്രൊഫ. റ്റി. എം. പൈലി
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2022 |
Language | |
Language | Malayalam |
Book Details | |
ISBN | 9789390815050 |
Pages | 72 |
Edition | 3 |
- Stock: In Stock
- Model: 2617
- SKU: 2617
- ISBN: 9789390815050