



Sugandhamulla Varthamanam
കവിതയുടെ രീതിശാസ്ത്രം അറിയുന്ന എഴുത്തുകാരനാണ് ദയ പച്ചാളം. പുതിയ പദനിര്‍മ്മിതികള്‍, പദഘടനാപ്രയോഗങ്ങള്‍, കാച്ചിക്കുറുക്കിയ വാക്കുകള്‍, ഉചിതബിംബകല്പനകള്‍, നവ്യ കാവ്യസങ്കേതങ്ങളുടെ സാന്നിധ്യം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് ഈ കൃതി. കപടലാവണ്യവാദത്തേയും നിഗൂഢ ഭാഷാപ്രയോഗത്തേയും പ്രചരണപരമായ രീതിശാസ്ത്രത്തേയും ഒഴിവാക്കി തികച്ചും യുക്ത്യാധിഷ്ഠിതവും ചിന്തോദ്ദീപകവും ഭാവനാപൂര്‍ണ്ണവുമായ കാവ്യശൈലിയാണ് ഈ കൃതിയില്‍ അവലംബിച്ചിരിക്കുന്നത്. നിലവിലില്ലാത്ത പലതിനേയും ഉള്‍ക്കൊള്ളുന്ന എഴുത്താണ് ഒരു മഹത്തായ കൃതി. കവിത അതിന്റെ സ്വച്ഛന്ദഗമനം കൊണ്ടു തന്നെ അനുവാചകരെ ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല. രണ്ടുവാക്കുകള്‍ കൂടിച്ചേര്‍ന്നാല്‍ മൂന്നാമതൊരു വാക്കല്ല നക്ഷത്രമാണുണ്ടാവുക എന്ന ബ്രൗണിങ്ങിന്റെ വചനം ഈ കവിതകളെ സാര്‍ത്ഥകമാക്കുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222534 |
Pages | 80 |
Cover Design | Justin |
Edition | 1 |
₹70.00
- Stock: In Stock
- Model: 2271
- SKU: 2271
- ISBN: 9789386222534