



കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെയും മറ്റ് അധികാരകേന്ദ്രങ്ങളുടെയും ജനാധിപത്യവിരുദ്ധ നടപടികളും അധികാര ദുര്‍വിനിയോഗവും വീഴ്ചകളും പാളിച്ചകളുമൊക്കെയാണ് ഇതില്‍ പ്രതിപാദ്യ വിഷയമായിട്ടുള്ളത്.
ജനങ്ങള്‍ തിരഞ്ഞെടുത്ത ജനാധിപത്യ ഭരണകൂടങ്ങള്‍ തന്നെ ജനാധിപത്യ - മതേതര മൂല്യങ്ങളെയും ഭരണഘടനയുടെ അന്തസത്തയെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് സംജാതമായിട്ടുള്ളത്. ഭരണകൂടങ്ങളുടെ ഇത്തരം ദുഷ്‌ചെയ്തികള്‍ക്കെതിരായി ശക്തമായ പൊതുജനാഭിപ്രായ രൂപീകരണവും പരമപ്രധാനമാണ്. പുതുശ്ശേരിയുടെ ലേഖനസമാഹാരമായ ഡെമോക്രൈസിസ് ഇക്കാര്യ ത്തില്‍ ഗുണപരമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ്.
ജനകീയപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ നിതാന്തജാഗ്രത പുലര്‍ത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജനങ്ങളോടുള്ള പ്രതിബദ്ധത ഓരോ ഇടപെടലുകളിലും വ്യക്തമാക്കാന്‍ പുതുശ്ശേരിക്ക് കഴിഞ്ഞിരുന്നു.
ഏറ്റെടുത്ത എല്ലാ ചുമതലകളും ഫലപ്രദമായും കാര്യക്ഷമമായും നിറവേറ്റാന്‍ അശ്രാന്തപരിശ്രമം നടത്തുന്ന സ്വഭാവവിശേഷമാണ് പുതുശ്ശേരിക്കുള്ളത്.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2025 |
Language | |
Language | Malayalam |
Book Details | |
ISBN | 9789348274038 |
Pages | 160 |
- Stock: In Stock
- Model: 2990
- SKU: 2990