Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Ente Jeevithakadha

Ente Jeevithakadha
Ente Jeevithakadha
Ente Jeevithakadha
Ente Jeevithakadha
Ente Jeevithakadha

ഒരു സാധാരണ കുട്ടിയായി ജനിച്ച ഹെലന്‍ കെല്ലറിന് ഒന്നര വയ സ്സുള്ളപ്പോഴുണ്ടായ പനിയെത്തുടര്‍ന്നാണ് കാഴ്ച്ച ശക്തിയും കേള്‍വിയും നഷ്ടപ്പെട്ടത്. ഹെലന് വിദ്യാഭ്യാസം നല്‍കാന്‍ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ആനി സളളിവന്‍ എന്ന അദ്ധ്യാപികയെ കണ്ടെ ത്തുകയും അവര്‍ അക്ഷരങ്ങളും വാക്കുകളും ഹെലന്റെ കുഞ്ഞുകയ്യില്‍ എഴുതിക്കൊടുത്ത് പഠിപ്പിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ആനി സള്ളി വന്റെ സഹായത്തോടെ മാതൃഭാഷയായ ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, ഗ്രീക്ക് മുതലായ ഭാഷകളിലും ഹെലന്‍ അവഗാഹം നേടി. ഒപ്പം ബിരുദവും നേടി. ചരിത്രവും സാഹിത്യവും, ഭൂമിശാസ്ത്രവും, നാടകവുമെല്ലാം ഹെലന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. 

ബിരുദപഠനക്കാലത്ത്, തന്റെ 22- വയസ്സില്‍ ഹെലന്‍ കെല്ലര്‍ എഴുതിയ ആത്മകഥയാണ് ‘'ദ സ്‌റ്റോറി ഓഫ് മൈ ലൈഫ്.' വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ഹെലനും തന്റെ ഗുരുവും കൂടി നടത്തിയ കഠിന പ്രയത്‌നത്തിന്റെ കഥ  ഏതൊരു വിദ്യാര്‍ത്ഥിക്കും  പ്രചോദനമേകുന്നതാണ്. ലോകചരിത്രത്തില്‍ അപൂര്‍വമായ, 49 വര്‍ഷം നീണ്ടുനിന്ന ഗുരുശിഷ്യ ബന്ധമാണ് ആനി സള്ളിവനും ഹെലനും തമ്മിലുണ്ടായിരുന്നത്. ജീവിത ത്തിന്റെ വിവിധ മേഖലകളിലുള്ള അനേകം മഹദ് വ്യക്തികള്‍ ഹെലന്റെ സുഹൃത്തുക്കളായിരുന്നു. ആത്മീയതയും തത്വചിന്തകളും സാഹിത്യവു മെല്ലാം നിറഞ്ഞുനില്‍ക്കുന്ന 20 മുതല്‍ 23 വരെയുളള അധ്യായങ്ങള്‍ ഹെലന്‍ കെല്ലറിന്റെ ആത്മകഥയെ ഒരു മാസ്റ്റര്‍ പീസ് ആക്കി തീര്‍ത്തിരി ക്കുന്നു. ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ ത്തിച്ച ഹെലന്‍ കെല്ലര്‍ സാമൂഹ്യപ്രവര്‍ത്തകയും ഉജ്ജ്വല പ്രഭാഷകയു മായിത്തീര്‍ന്നു.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2025
Language
Language Malayalam
Book Details
ISBN 9789348274687
Pages 160
Edition 1

Write a review

Please login or register to review
₹230.00
  • Stock: In Stock
  • Model: 3041
  • SKU: 3041

Share With Your Friend