New
Ilakal Umma Vaikkum Vidham
''തിരക്കിട്ട് ഞാനെന്റെ ഓര്‍മ്മകളെ വാഴനൂലുകൊണ്ട് കടുംകെട്ടിടാന് തുടങ്ങി. കുരുക്കുംതോറും അവരെന്നെ ഒരു മുട്ടനാടിനെപ്പോലെ പാതാള ത്തിലേക്ക് ചവിട്ടിത്താഴ്ത്തി.
ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്കു പകരം ഞാന്‍ മരിച്ചവരെക്കാണാന് തുടങ്ങി. അവരെനിക്ക് ഇടക്കിടക്ക് വെള്ളം കൊണ്ടുത്തരാന്‍ ധൈര്യപ്പെട്ടു. ജീവിതം എന്നെ ജീവപര്യന്തം തടവിലിട്ടിരിക്കുകയാണെന്ന് എനിക്കു മനസ്സി ലായി. കടലോ ഭൂമിയോ പുഴക്കരയോ മരുഭൂവോ എന്ന് തിരിച്ചറിയാനാവാതെ, തിരിച്ചറിയാന്‍ കൂട്ടാക്കാതെ, വെയിലോ മഴയോ കാറ്റോ എന്ന് വേര്‍തിരിച്ചെടുക്കാനാവാതെ, ഉച്ചഭാഷിണികളും ആരവങ്ങളും എന്റെ കാതുകളോട് തോറ്റുപോയി. ആദിയും അന്തവുമില്ലാതെ എഴുതിക്കൂട്ടിയതെല്ലാം ആര് വായിക്കുന്നു എന്ന് പോലും തിരിച്ചറിയാന്‍ നിന്നില്ല. ആ ജീവിതമായിരുന്നു സത്യമെങ്കില്‍ ഇന്ന് ഞാന്‍ ജീവിച്ചിരിക്കുമായിരുന്നില്ല.''
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9789348274205 |
Pages | 160 |
Edition | 1 |
₹220.00
- Stock: In Stock
- Model: 2962
- SKU: 2962