



പല കോണുകളില്‍ നിന്നുള്ള വായനാസാധ്യമാക്കുന്ന ഭാവസങ്കീര്‍ണ്ണതകളുടെ ലോകം നോവലിലുണ്ട്. ആഖ്യാനകലയുടെ നവീനതയും ചടുലതയും കൊണ്ടാണ് ഇങ്ങനെയൊരു ലോകം രൂപപ്പെടുന്നത്. നേരിട്ടുള്ള ആഖ്യാനം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. പ്രമേയത്തെ ആഖ്യാനം കൊണ്ട് കലക്കിയിട്ടുണ്ട്. സവിശേഷമായ ആഖ്യാനരീതി ഉപയോഗിച്ചതുകൊണ്ടാണ് പല വശങ്ങളിലേക്ക് ഭാവാര്‍ത്ഥങ്ങളുടെ വൈദ്യുതിതരംഗങ്ങള്‍ പായിക്കുവാന്‍ എഴുത്തുകാരന് സാധിച്ചത്.
ഉപരിതലത്തില്‍പ്പോലും സ്പര്‍ശിക്കാതെ, ഹോവര്‍ക്രാഫ്റ്റുപോലെ, മോണോറെയിന്‍പോലെ താന്‍ മാത്രം സത്യം എന്ന ധാര്‍ഷ്ട്യത്തോടെ വായിക്കാവുന്നതല്ല ഈ കൃതി. വൃദ്ധന്മാരെ കുഞ്ഞുങ്ങളായി കാണാന്‍ കഴിയുന്ന ആര്‍ദ്രഹൃദയമുള്ള സൂസന്നയായും അലറുന്ന അഞ്ഞൂറാന്‍ ആയും കഥാകൃത്തും കഥാപാത്രങ്ങളും കെട്ടുപിണയുമ്പോള്‍ നമുക്ക് കിട്ടുന്നത് വായിച്ചുതള്ളാനുള്ള പദാവലിയല്ല. മനനത്തിനും ധ്യാനത്തിനും നിര്‍ബന്ധിക്കുന്ന ബിംബങ്ങള്‍ തെയ്യങ്ങളായി ഉറഞ്ഞാടുന്നതു കാണാനുള്ള അനതിസുലഭമായ അവസരമത്രെ.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2022 |
Language | |
Language | Malayalam |
Book Details | |
ISBN | 9789394315259 |
Pages | 104 |
Edition | 7 |
- Stock: In Stock
- Model: 2656
- SKU: 2656