Jeevithavijayathilekku Oru Chuvadu Mathram
Click Image for Gallery
ജീവിതത്തില്‍ വിജയം ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. കേവലം കുറെ കഥകള്‍ക്കപ്പുറം, ജീവിതത്തില്‍ വിജയം വരിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും പ്രയോജനപ്പെടുന്ന ദിശാസൂചികളായിട്ടാണ് ഈ ശ്രമം വായനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കുന്നത്. നാം കേട്ട കഥകളായിരിക്കാം ഇവയില്‍ പലതും. എന്നാല്‍ ഇത്തരം കഥകള്‍ ശേഖരിച്ച് അവ എങ്ങനെ ജീവിതവിജയത്തിലേക്കുള്ള ഒരു ചവിട്ടുപടിയാക്കി മാറ്റാം. എന്ന ആശയമാണ് ഈ രചനക്കു പിന്നില്‍. ജീവിതയാത്രക്കിടയില്‍ നമുക്ക് നഷ്ടപ്പെട്ടു പോയ പല നേട്ടങ്ങള്‍ക്കും കാരണം നാം തന്നെയായിരുന്നു എന്ന് ഓരോ കഥകളും നമ്മെ ബോധ്യപ്പെടുത്തുന്നു. എന്ന് മാത്രമല്ല കേവലം ഒരു ചുവട് കൂടി വെക്കാനായിരുന്നുവെങ്കില് നഷ്ടപ്പെട്ടെന്ന് നാം ഇപ്പോഴും വിശ്വസിക്കുന്ന പലതും തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഓരോ കഥയും നമുക്ക് നല്കുന്നു.