Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Kaserakali II

Kaserakali II
Kaserakali II
Kaserakali II
Kaserakali II
Kaserakali II

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെ ഭരണത്തുടര്‍ച്ചയില്‍ നിന്ന് ചില സഖാക്കള്‍ തന്നെ വെട്ടി വീഴ്ത്തിയ കാലം മുതല്‍ കണ്ണേറ് പംക്തി കൈകാര്യം ചെയ്ത ലേഖകന്റെ അന്നത്തെ കുറിപ്പുകളാണ് ഇവിടെ ഒന്നിച്ചു സമാഹരിക്കുന്നത്. അവയെല്ലാം കണ്ണേറ് പംക്തിയുടെ കരുത്തും സവിശേഷതയും പ്രകാശിപ്പിക്കുന്നവയാണ്. അന്നുമിന്നും കേരളീയ സമൂഹത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ടി പി ചന്ദ്രശേഖരന്‍ വധം മുതല്‍ സരിതയുടെ രാഷ്ട്രീയജീവിതം വരെ നിരവധി വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചയാവുന്നു. കേരളത്തിന്റെ ഒരു കാലത്തെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിന്റെ നേര്‍പകര്‍പ്പുകള്‍.

ഹാസ്യാത്മകമായ ഒരു രാഷ്ട്രീയകോളം സ്ഥിരമായി വര്‍ഷങ്ങളോളം കൈകാര്യം ചെയ്യുകയെന്നത് എളുപ്പമല്ലെന്ന് അതു ചെയ്തവര്‍ക്കറിയാം. പരന്ന വായനയും നിറഞ്ഞ കൗതുകവും അതിനു വേണം. നാട്ടിലുള്ള എല്ലാ കാര്യങ്ങളേക്കുറിച്ചും അറിയാനും മനസിലാക്കാനുമുള്ള താല്പര്യം വേണം. ഭാഷ നന്നായി കൈകാര്യം ചെയ്യാനുള്ള ശേഷി വേണം. നമ്മുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിന്റെ സവിശേഷമായ ശൈലികള്‍ സ്വായത്തമാക്കണം. അതൊക്കെ ഈ കോളത്തില്‍ നമുക്ക് കാണാം. ഇത് പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ മാത്രമല്ല, ഭാവിയില്‍ രാഷ്ട്രീയ കോളമെഴുത്തുപോലെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഒരു മാതൃകാ പാഠപുസ്തകമായും പ്രയോജനം ചെയ്യും എന്നുറപ്പാണ്. 

എന്‍. പി ചെക്കുട്ടി 

Publisher
Publisher Saikatham Books
Binding Type
Binding Paperback
Year Printed
Year 2022
Language
Language Malayalam
Book Details
ISBN 9789394315082
Pages 144
Edition 2

Write a review

Please login or register to review
₹200.00
  • Stock: In Stock
  • Model: 2595
  • SKU: 2595
  • ISBN: 9789394315082

Share With Your Friend