കൊടൈക്കനാലിനു സമീപമുള്ള ഒരു അവികസിതഗ്രാമം. ഉന്നതകുലജാതയായ കനിമൊഴി കീഴ്ജാതിക്കാരനായ അന്‍പഴകനോടൊപ്പം ഒളിച്ചോടുന്നു. അവര്‍ കേരളത്തിലേക്ക് രക്ഷപെടുന്നതിനിടയില്‍ നാലാംദിനം വനപാതയില്‍ വച്ച് പിടിക്കപ്പെട്ടു. ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ കട്ടപ്പഞ്ചായത്ത് ചേര്‍ന്ന് ഇരുവര്‍ക്കുമുള്ള ശിക്ഷ വിധിച്ചു. ഇരുപത്തഞ്ച് ചാട്ടവാറടികള്‍ നല്‍കിയ ശേഷം എറിഞ്ഞു കൊല്ലുക! കനിമൊഴിയുടെ അമ്മ തന്നെ ബന്ധനസ്ഥയായ മകളെ അര്‍ദ്ധനഗ്നയാക്കി ആദ്യ അടി നല്‍കി. ആ പെണ്‍കുട്ടിയുടെ നിലവിളികള്‍ അന്തരീക്ഷത്തില്‍ പരന്നു. അന്‍പഴകന്റെ ദേഹത്തും ചാട്ടവാര്‍ പതിച്ചു തുടങ്ങി. കട്ടപ്പഞ്ചായത്തിനെ എതിര്‍ക്കാന്‍ വരുന്ന ആരെയും വകവരുത്താന്‍ തയ്യാറായി, കല്ലും മണ്ണെണ്ണപ്പാത്രങ്ങളുമായി നില്‍ക്കുന്ന അനേകം കിരാതരുടെ മുന്നിലേക്ക് മന്ത്രവാദിയും കായികാഭ്യാസിയുമായ കട്ടപ്പനക്കത്തനാര്‍ ഏകനായി ഒരു കുതിരപ്പുറത്ത് ചെന്നിറങ്ങി.
വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയിലെത്തിക്കുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ, മികച്ച വായനാനുഭവം നല്‍കുന്ന മാന്ത്രികനോവല്‍.
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2025 |
| Book Details | |
| ISBN | 9788196770020 |
| Pages | 232 |
| Edition | 1 |
- Stock: In Stock
- Model: 3013
- SKU: 3013
