Kulamavile Mazhameghangal
Click Image for Gallery
കുളമാവിനേക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് എന്നും മഴയുടെ തണുപ്പുണ്ട്, മഞ്ഞിന്റെ കുളിരുണ്ട്, അവയെ പേറിയെത്തുന്ന കാറ്റിന്റെ മര്മ്മരമുണ്ട്. കുളമാവ് എന്ന കൊച്ചുഗ്രാമത്തിന് ഹ്രസ്വമെങ്കിലും സംഭവബഹുലവും കൗതുകകരവുമായ ഒരു ചരിത്രമുണ്ട്. കാലാന്തരങ്ങള്ക്കപ്പുറത്തു നിന്നു തുടങ്ങിയ ഗോത്രസംസ്കൃതിയുടെ അന്ത്യം കുറിച്ച്, പരിഷ്കൃതസമൂഹം അധിനിവേശം നടത്തിയപ്പോള്‍, ആ കുത്തൊഴുക്കില്‍പ്പെട്ടു അവിടെയെത്തിയ കുറേ മനുഷ്യജീവിതങ്ങള്അതിജീവനത്തിനായി പൊരുതിയതിന്റെ അനുഭവസാക്ഷ്യമാണ് കുളമാവിലെ മഴമേഘങ്ങള്‍.