ജീവിതയാത്രയുടെ നിയാമകശക്തിയാകാന്‍ കെല്‍പ്പില്ലാത്ത സാധാരണ ജീവിതങ്ങള്‍. കാലാകാലങ്ങളായി മനുഷ്യനെ നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയുള്ള ജീവിതയാത്രകള്‍. യാത്രയ്ക്കിടയില്‍ പകച്ചുപോകുന്ന മനുഷ്യജന്മങ്ങള്‍ ഇതിനിടയില്‍ ലഭിക്കുന്ന ചില അഗ്നിസ്ഫുലിംഗങ്ങള്‍. അറിയപ്പെടാത്ത, അജ്ഞാതമായ സ്ഥല-കാലരാശികളിലൂടേയുള്ള യാത്രയ്ക്കിടയില്‍ യാഥാര്‍ത്ഥ്യബോധം ഉണ്ടാകുമ്പോഴേയ്ക്കും ജീവിതം ഏറെ മുന്നേറിക്കഴിഞ്ഞിരിക്കും - തെറ്റുകള്‍, പിശകുകള്‍ തിരുത്താനാകാത്തവിധം. കുതറിമാറാനോ, ഓടിയകലാനോ ശ്രമിക്കുമ്പോഴും ഏതോ മായികബിന്ദുവില്‍ കാലിടറി, മനമിടറി നിന്നുപോകുന്നു. അത് ഒരു കാലഘട്ടത്തിന്റെ, ഒരു നാടിന്റെ, ഒരു സമൂഹത്തിന്റെ ചരിത്രമായി കണ്ണിചേര്‍ക്കപ്പെടുന്നു. വിശ്വാസധാരകളുടെ, രാഷ്ട്രീയ ചിന്തകളുടെ, സാമൂഹിക ബന്ധങ്ങളുടെ ഇഴപിരിക്കാനാകാത്ത നേര്‍ക്കാഴ്ചകള്‍. ശ്രീ രഞ്ജിത്തിന്റെ 'അര്‍ത്ഥാന്തരങ്ങള്‍' ദര്‍ശനീയമാക്കുന്ന കാഴ്ചകളുടെ ആന്തരികസത്തയും ഇതാണ്.
Publisher | |
Publisher | Saikatham Books |
Year Printed | |
Year | 2016 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757481 |
Pages | 160 |
Cover Design | Nazar |
Edition | 1 |
- Stock: In Stock
- Model: 2090
- SKU: 2090