

Out Of Stock


Iringattiriyum Chila Cheriya Kathakalum
സാധാരണ മാനുഷ്യരുടെ അസാധാരണ വികാരങ്ങള്‍ നിറഞ്ഞു കവിയുന്നതാണ് അബു ഇരിങ്ങാട്ടിരിയുടെ കഥാലോകം. സ്‌നേഹിച്ചും കലഹിച്ചും പൊറുത്തും അവര്‍ ഈ എഴുത്തുകാരന്റെ ആഖ്യാന വഴിയില്‍ തമ്പിടുന്നു. ജീവിതത്തിന്റെ ചൂരും തിണര്‍പ്പുകളുമെല്ലാം അനന്യമായ പ്രസാദത്തോടെ അബു രേഖപ്പെടുത്തുന്നു. സമകാല ജീവിതത്തിന്റെ ചേര്‍ച്ചക്കുറവുകളെയും പൊള്ളത്തരങ്ങളേയും തന്റെ കഥകള്‍ക്ക് വിഷയമാക്കുന്നു. തനിക്കു ചുറ്റും നുരയുന്ന ജീവിതത്തെ ആസക്തിയോടെ അനുധാവനം ചെയ്ത് ഹൃദ്യമായ രീതിയില്‍ വായനക്കാരനു സമ്മാനിക്കുകയാണ് അബു ഇരിങ്ങാട്ടിരി.
''ദൃഷ്ടാന്തങ്ങള്‍'' എന്ന പ്രശസ്ത നോവലിന്റെ രചയിതാവായ ഈ കഥാകാരന് എക്കാലത്തും സ്വന്തമായ ഇടവും എഴുത്തുവഴിയുമുണ്ട്. കലയുടെ ആ ആഹ്ലാദവഴിയിലൂടെത്തന്നെയാണ് ഈ സമാഹാരത്തിലെ കഥകളും സഞ്ചരിക്കുന്നത്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2015 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909163 |
Pages | 72 |
Cover Design | M.R Vipin |
Edition | 1 |
₹60.00
- Stock: Out Of Stock
- Model: 2159
- SKU: 2159
- ISBN: 9789382909163