Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Mrithyunjaya

Mrithyunjaya
Mrithyunjaya
Out Of Stock
Mrithyunjaya
Mrithyunjaya
Mrithyunjaya

കാടിനെ നടുക്കിക്കൊണ്ട് ഭയങ്കരമായ ഒരു അലര്‍ച്ച അവിടാകമാനം മുഴങ്ങി. എങ്ങുനിന്നോ ഒരു തീഗോളം പറന്നുവന്ന് കുടിലിനു മുന്നില്‍ വട്ടമിട്ടു! അതില്‍ നിന്നും അഗ്നിസ്ഫുലിംഗങ്ങള്‍ കാറ്റില്‍ പറന്നു നടന്നു!

കുടിലിനു മുകളിലായി ആയിരം നക്ഷത്രങ്ങള്‍ ഒരുമിച്ച് ഉദിച്ചതുപോലെ പ്രകാശബിന്ദുക്കളുടെ പ്രളയം. ജ്വലിക്കുന്ന പ്രഭാ കണികകള്‍! എരിയുന്ന കനലുകള്‍ പോലെ!

ആഗ്നേയകണങ്ങളെല്ലാം ഒരുമിച്ച് ചേര്‍ന്ന് വലിയൊരു ഗോളമായി മാറി, നിമിഷം പ്രതി താഴേക്ക് വരുന്നതു ദേവനാരായണന്‍ ഭീതിയോടെ കണ്ടു!

ക്ഷണനേരം പകച്ചെങ്കിലും ആ യുവമാന്ത്രികന്റെ നാവില്‍ നിന്നും ആദ്യമായി മന്ത്രധ്വനികളുതിര്‍ന്നു...! അപ്പോള്‍ വിറളിപിടിച്ചതുപോലെ ഭീകരമായ ഹുങ്കാരവത്തോടെ കുടിലിനെ ആക്രമിക്കാന്‍ അടുക്കുകയായിരുന്ന രാക്ഷസാകാരം പൂണ്ട തീഗോളം എന്തിനെയോ കണ്ടു ഭയന്നതുപോലെ ഒരു നിമിഷം നിശ്ചലമായി...!

പൂജാമുറിയിലായിരുന്ന നാറാണത്തു കൈമള്‍ ഏതോ ഒരു നിമിത്തം അറിഞ്ഞതുപോലെ കണ്ണുതുറന്നു...!

ഹോമകുണ്ഡത്തിലെ തീ അണഞ്ഞിരുന്നില്ല, മുന്നിലെ കളത്തിലിരുന്ന വലംപിരി ശംഖ് സാവധാനം ചലിച്ചുകൊണ്ടിരുന്നു!


Write a review

Please login or register to review
₹110.00
  • Stock: Out Of Stock
  • Model: 2194
  • SKU: 2194
  • ISBN: 9789382909538

Share With Your Friend