Out Of Stock
Ninakku Mathramayulla Chumpanangal
ഈ പുസ്തകത്തിന്റെ സിരകള്‍ മുഴുവനും നിനക്ക് മാത്രമായുള്ള ചുംബനങ്ങളാല്‍ നിറക്കപെട്ടിരിക്കുന്നു. മഞ്ഞുതുള്ളി പോലെ സൗമ്യമായ് നിന്റെ ഉമിനീരിലേക്കും ഉയിരിലേക്കും അലിഞ്ഞു ചേരാന്‍ വിതുമ്പുന്നു. ഇതിലെ തേന്‍ കിനിയുന്ന കല്‍പ്പനകള്‍ വെയില്‍ നാളം പോലെ തീക്ഷ്ണമായ് ഉടലുപ്പുകളിലേക്കും ഉള്‍ച്ചോരകളിലേക്കും പടര്‍ന്നു പിടിക്കാന്‍ തുളുമ്പുന്നു. ഇതിലെ പനിച്ചു തുള്ളുന്ന കാമനകള്‍ പ്രണയത്തിന്റെ ചൂട്ടുമിന്നിച്ച് രതിയുടെ വെളിച്ചത്തില്‍ ഉയിരുകൊണ്ടും ഉടലുകൊണ്ടും അളന്ന് തീര്‍ക്കേണ്ട നാല്പത്തിരണ്ട് കവിതകള്‍. നിനക്കായ് കവിതകളായ് വിടര്‍ന്ന എഴുത്തിന്റെ ഈ അധരങ്ങളെ വായനയുടെ അധരങ്ങളായ് മൊഴിമാറി പൂരിപ്പിക്കുക. ഈ അര്‍ദ്ധ ചുംബനങ്ങളെ മുഴുമിപ്പിക്കുക. തളിര്‍ത്ത ഉടലിനെ കുമ്പിളാക്കി പൊള്ളുന്ന ഈ മഴയെ തുള്ളി ചോരാതെ സ്വന്തമാക്കുക. എന്തെന്നാല്‍ ഈ ചുംബനങ്ങള്‍ നിനക്കുമാത്രം ഉള്ളതാകുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2014 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757412 |
Pages | 96 |
Cover Design | Nazar |
Edition | 1 |
₹75.00
- Stock: Out Of Stock
- Model: 2084
- SKU: 2084
- ISBN: 9789382757412