Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Pathirasooryan

Pathirasooryan
Pathirasooryan
Out Of Stock
Pathirasooryan
Pathirasooryan
Pathirasooryan

സിന്ധു കെ.വിയുടെ കവിതകള്‍ സ്ത്രീ സ്വത്വത്തിന്റെ ആവിഷ്‌കാരങ്ങളെന്ന നിലയില്‍ മാത്രം വായിക്കപ്പെടേണ്ടവയല്ല. പ്രകൃതിയും കാലവും ചരിത്രവുമുള്‍ക്കൊണ്ട പെണ്മയുടെ സ്വത്വപ്രഖ്യാപനവും സ്വാതന്ത്ര്യഘോഷവുമായി, ആ കവിതകള്‍ വീണ്ടെടുപ്പിന്റേയും പ്രതിരോധത്തിന്റേയും പാഠങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നു. ശരീരം, പ്രണയം, ദാമ്പത്യം തുടങ്ങിയ സ്ത്രീ അനുഭവത്തിന്റെ എല്ലാ അതിരുകളേയും മാച്ചുകളയാന്‍ ശ്രമിക്കുന്ന പെണ്മയുടെ നിരങ്കുശമായ വീറും കരുത്തുമാണ് സിന്ധുവിന്റെ കവിതകള്‍ വൈവിധ്യപൂര്‍വ്വമാവിഷ്‌ക്കരിക്കുന്നത്.

എന്‍. ശശിധരന്‍

മലയാളത്തിലെ സൈബര്‍ പൊതു മണ്ഡലത്തില്‍ കവിതയുടെ ഒരു തനതിടം രൂപപ്പെടുത്തിക്കൊണ്ട് ഈ കവിതകള്‍ അച്ചടിയിലേക്കു വരുന്നത്. സൈബര്‍ ലോകം കവിതയുടേതുമാക്കുന്ന രാഷ്ട്രീയവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അനേകരില്‍ പല സവിശേഷതകളാലും പ്രധാനിയാണ് സിന്ധു. ഒരു മാധ്യമ ലോകത്തുനിന്നു മറ്റൊരു മാധ്യമ സന്ദര്‍ഭത്തിലേക്കു വരുമ്പോള്‍ ഈ കവിതകളുടെ സംവേദന സ്വഭാവവും മാറുന്നുണ്ട്. ഈ മാറ്റത്തെയും ശക്തിയാക്കുന്നു സിന്ധുവിന്റെ കവിതകള്‍. ഓര്‍മ്മയും വേദനകളും ജീവിത പ്രേമവും കണ്ണി ചേരുന്ന, പിതൃഭീതികളുടെ സ്പര്‍ശമില്ലാത്ത, പ്രതീകങ്ങളുടെ ഭാരമില്ലാത്ത ഈ കവിതകള്‍ മലയാളത്തിലെ പുതുകവിതയുടെ രാഷ്ട്രീയത്തെ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം സ്ഥാപിക്കുന്നു!


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2016
Language
Language Malayalam
Book Details
ISBN 9789382909262
Pages 88
Cover Design M R Vipin
Edition 1

Write a review

Please login or register to review
₹70.00
  • Stock: Out Of Stock
  • Model: 2169
  • SKU: 2169
  • ISBN: 9789382909262

Share With Your Friend