മൗലികമായ ഭാഷാപ്രയോഗത്തിലൂടെ ഒരു പുതിയ സ്വത്വകല്‍പ്പനയ്ക്കു അനുവാചകരെ പ്രാപ്തരാക്കുന്ന പാര്‍ശ്വഭാവനയുടെ ഏറ്റവും കരുത്തുറ്റ പ്രാതിനിധ്യമാണ് രേണുകുമാറിന്റെ കവിത വഹിക്കുന്നത്. ലാവണ്യവാദത്തിന്റെ പതിവ് മാതൃകകളില്‍ നിന്നും ശൈലികളില്‍ നിന്നും കവിതയെ മോചിപ്പിക്കുക എന്ന ദൗത്യമാണ് കവി ഏറ്റെടുത്തിരിക്കുന്നത്. ചെറിയ പദങ്ങളിലൂടെയും പദസംഘാതങ്ങളിലൂടെയും വലിയ വലിയ കാഴ്ചകള്‍ കാണാനും കാണിക്കാനുമുള്ള സൂത്രം ഈ കവിയുടെ പക്കലുണ്ട്.
പി.പി. രവീന്ദ്രന്‍
മുഖ്യധാര എന്ന സങ്കല്‍പ്പത്തെ പരസ്യമായി ഈ കവിതകള്‍ നിസാരമാക്കുന്നു. അതിന്റെ അപര്യാപ്തതകളെ, പരിമിതികളെ, ചുരുങ്ങിയ സാംസ്‌ക്കാരിക ലോകത്തെ, നിശബ്ദമായി, നിരായാസമായി വിമര്‍ശിക്കുന്നു. ഭാഷയിലെ ചരിത്ര ധര്‍മ്മവും, ചരിത്രത്തിലെ കാവ്യധര്‍മ്മവും ഏറ്റെടുക്കുന്നതിലൂടെ രേണുകുമാറിന്റെ കവിത ലാവണ്യത്തിന്റെ ഒരു പുതിയ രാഷ്ട്രീയവും കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ അസ്വസ്ഥലാവണ്യം ഭാഷയില്‍ സൃഷ്ടിക്കുന്ന ഭാവുകത്വം അവഗണിക്കാനാവാത്തവിധം കരുത്തുള്ളതാണ്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2015 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789382909200 |
| Pages | 64 |
| Cover Design | M R Vipin |
| Edition | 1 |
- Stock: In Stock
- Model: 2163
- SKU: 2163
- ISBN: 9789382909200
