Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Vishnu Sahasranamam

Vishnu Sahasranamam
Vishnu Sahasranamam
Vishnu Sahasranamam
Vishnu Sahasranamam
Vishnu Sahasranamam

ഞാന്‍ ഭക്തനല്ല. എങ്കിലും ഭക്തിയോഗത്തിലൂടെ മുന്നേറുന്നവരുടെ ജീവിതാന്വേഷണത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ എനിക്ക് പ്രയാസമില്ല. അഹംബോധത്തിനെതിരായി മനുഷ്യജീവി നടത്തുന്ന അനേകം സമരങ്ങളിലൊന്നായിട്ടാണ് നാമജപത്തെ ഞാന്‍ തിരിച്ചറിയുന്നത്. മിക്ക സംസ്‌കാരങ്ങളിലും ഇത് കണ്ടുവരുന്നുണ്ട്. അല്ലാഹുവിന് 99 സുന്ദരനാമങ്ങള്‍ ഉണ്ടെന്ന് മുസ്‌ലിം പാരമ്പര്യം പറയുന്നു.

പ്രശസ്ത കഥാകാരി അഷിതയുടെ 'വിഷ്ണുസഹസ്രനാമസ്‌തോത്രം' ഒരു സാഹിത്യകൃതിയായിട്ടാണ് ഞാന്‍ വായിച്ചത്. ഓരോ വിഷ്ണുനാമത്തിനും അവര്‍ അര്‍ത്ഥവും വ്യാഖ്യാനവും നല്‍കുമ്പോള്‍ ഏതോ സൗന്ദര്യാനുഭവം ഇതള്‍ വിരിയുന്നുണ്ട്: ഇതിഹാസ-പുരാണങ്ങളിലെ കഥകളുടെ പൊട്ടും പൊടിയും  നുണയാന്‍ ഇടയാകുന്നതും വിശുദ്ധ നാമങ്ങളില്‍ ഒന്നായ 'കവി' വ്യാഖ്യാനിക്കുമ്പോള്‍ ജ്ഞാനദൃഷ്ടിക്കു നല്‍കുന്ന തരത്തിലുള്ള വിശദീകരണങ്ങള്‍ ആസ്വദിക്കുവാന്‍ സൗകര്യപ്പെടുന്നതും ഉദാഹരണം. 

അഷിതയുടെ വളച്ചുകെട്ടില്ലാത്ത ഭാഷ അത്യന്തം ലളിതമാണ്; അതെപ്പോഴും ഭക്തിഭാവത്തിന് ഇണങ്ങുംവിധം വിനീതമായിരിക്കുന്നു. ഗാന്ധിജി നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്: 'ദൈവത്തിന്റെ യഥാര്‍ത്ഥനാമം സത്യം എന്നാണ്.'

പുസ്തകം വായിച്ചുതീര്‍ന്ന് മുഖമുയര്‍ത്തുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോയത് ഒരു ഖുര്‍ആന്‍ വചനമാണ്: 'നിങ്ങള്‍ ഏതു പേരിലോ വിളിച്ചുകൊള്ളുക; അവന് ഉള്ളതെല്ലാം നല്ല നാമങ്ങളാണ്.' എം.എന്‍.കാരശ്ശേരി

വിഷ്ണുസഹസ്രനാമത്തിന്, ദേവീസഹസ്രനാമത്തിനോ ശിവസഹസ്രനാമത്തിനോ പ്രസന്ന നരസിംഹ സഹസ്രനാമത്തിനോ ഇല്ലാത്ത ഒരു സവിശേഷതയുണ്ട്. ഭീഷ്മര്‍, ശരശയ്യയില്‍ കിടക്കുമ്പോഴാണ് ധര്‍മ്മപുത്രര്‍ക്ക്, എന്തൊക്കെയോ ആധികള്‍ക്ക് ഉപശാന്തിയെന്ന നിലയ്ക്ക് അത് ചൊല്ലിക്കൊടുക്കുക. ആ ഒരൊറ്റ സന്ദര്‍ഭത്തിന്റെ ഗുരുത്വം മതി വിഷ്ണു സഹസ്രനാമത്തിന്റെ അനിവാര്യത ഗ്രഹിക്കാന്‍. അര്‍ത്ഥമറിഞ്ഞ് ചൊല്ലുമ്പോഴാണ് ഏതു മന്ത്രവും ഫലദായകമാവുക. നിഷ്‌കളങ്ക ഭക്തിയില്‍, ചിലപ്പോള്‍ ഉച്ചാരണശുദ്ധി അത്രയൊന്നും പ്രസക്തമായില്ലെന്നും വരാം. എങ്കിലും അര്‍ത്ഥം ഗ്രഹിച്ചു ചൊല്ലുമ്പോള്‍ അതിന്റെ ഊര്‍ജം കൃത്യമായി പ്രസരിക്കുന്നു. അഷിതയുടെ വ്യാഖ്യാനം ഏറ്റവും അഭിലഷണീയമായിത്തീരുക ഈ പശ്ചാത്തലത്തിലാണ്. അത് അവര്‍ക്ക് ഒരുപക്ഷേ സ്വയം ചികിത്സയാവാം; ഈ മന്ത്രം ഇനിമേല്‍ ഉരുക്കഴിക്കുന്ന ഏവര്‍ക്കും അത് പകര്‍ന്ന് കിട്ടിയേക്കും. ഇവയെല്ലാം മനുഷ്യരാശിയുടെ പൈതൃകമാണെന്ന് തിരിച്ചറിയുമ്പോള്‍, പ്രബുദ്ധമായ ഒരു ആധ്യാത്മികതയ്ക്ക് ഹേതുവാകുന്നു.

ആഷാമേനോന്‍

നാമങ്ങളുടെ അര്‍ത്ഥമാരായാതെ വിഷ്ണുസഹസ്രനാമം ജപിക്കുന്ന ശീലമുള്ളവര്‍ ഏറെയുണ്ട്. അര്‍ത്ഥമറിഞ്ഞുംകൊണ്ടു ചെയ്യുന്ന മന്ത്രോച്ചാരണമാണ് ഉത്തമം. വേദം പഠിച്ചിട്ടും മന്ത്രങ്ങളുടെ അര്‍ത്ഥമറിയാത്തവര്‍ ഭാരം വഹിക്കുന്ന തൂണുപോലെയാണെന്ന് യാസ്‌കന്‍ പറയുന്നു.

(സ്ഥാണു രയം ഭാരഹാം. കിലാഭൂ-

ദധീത്യവേദം നവിജാനാതിയോƒര്‍ത്ഥഃ)

പത്മനാഭോ മരപ്രഭുഃ എന്നു ജപിച്ചാലും ഭഗവാന്‍ പ്രസാദിക്കുമെന്ന ഒരു എതിര്‍വാദമുണ്ട്. വിഭക്തി ഭക്തിക്കുപകരം വെക്കാവുന്നതല്ലെന്നത് സത്യം തന്നെ. എങ്കിലും അര്‍ത്ഥബോധത്തോടെ ജപിക്കുന്നത് മനസ്സ് ഈശ്വരനില്‍ ഏകാഗ്രമായി വര്‍ത്തിക്കാന്‍ സഹായിക്കും.

വിഷ്ണു സഹസ്രനാമം അര്‍ത്ഥബോധത്തോടെ ചൊല്ലി ശീലിക്കാന്‍ ഇതാ ഒരു ഹൃദ്യവും ലളിതവുമായ വ്യാഖ്യാനം. ശ്രീമതി അഷിതയുടെ വ്യാഖ്യാനത്തോടുകൂടിയ ഈ കൈപ്പുസ്തകം വിഷ്ണുസഹസ്രനാമജപം ശീലമാക്കിയവര്‍ക്ക് വലിയൊരു അനുഗ്രഹമാണ്. ഭക്തന്മാര്‍ക്കും ജിജ്ഞാസുക്കള്‍ക്കും വിവിധദുഃഖങ്ങളുടെ അഗ്നിയില്‍ നീറിക്കൊണ്ടിരിക്കുന്നവര്‍ക്കും അര്‍പ്പിക്കുന്ന സേവനം കൂടിയാണിത്.


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2016
Language
Language Malayalam
Book Details
ISBN 9789382909286
Pages 384
Edition 1

Write a review

Please login or register to review
₹320.00
  • Stock: In Stock
  • Model: 2171
  • SKU: 2171
  • ISBN: 9789382909286

Share With Your Friend