Manjadi peytha Maram
ഷമീമാ വളപട്ടണത്തിന്റെ കഥകള്‍ വായിക്കുമ്പോള്‍, പതിഞ്ഞ താളത്തില്‍ പെയ്യുന്ന തുലാമഴയെ ഓര്‍മ്മിക്കും. ഇടിമിന്നലുകളില്ലാതെ, വീശിയടി ക്കുന്ന കാറ്റിന്റെ ഭ്രാന്താവേശങ്ങളില്ലാതെ അതങ്ങനെ സൗമ്യശാന്തമായി പെയ്തുകൊണ്ടിരിക്കും. ഇടയ്ക്കത് വിരല്‍ത്തുമ്പ് നീട്ടി തൊട്ടു വിളിക്കും. ഒരാര്‍ദ്രസ്പര്‍ശത്താല്‍ കുളിരണിയിക്കും. ഓര്‍മ്മകളുടെ വിതുമ്പല്‍ കേള്‍പ്പിക്കുമ്പോള്‍ ഇടയ്‌ക്കൊക്കെ കണ്ണീര്‍ പൊടിയും. സാമൂഹ്യജീവിതത്തിന്റെ പരിച്ഛേദം എന്ന നിലയില്‍ വീടും അതിലെ മനുഷ്യരെയും അവതരിപ്പിക്കുമ്പോഴും കണ്‍മുമ്പിലെ ഇരമ്പിയാര്‍ക്കുന്ന ലോകത്തിലേക്ക് ഒരു വാതില്‍ തുറന്നു വെക്കാന്‍ കഥാകാരി മടിക്കുന്നുമില്ല. കഥയുടെ ഒഴുക്ക് നമ്മെ ഒപ്പം കൊണ്ടുപോകും.
കെ.ടി ബാബുരാജ്
Publisher | |
Publisher | Saikatham Books LLP |
Year Printed | |
Year | 2023 |
Book Details | |
ISBN | 9789389463613 |
Pages | 77 |
Edition | 1 |
₹120.00
- Stock: In Stock
- Model: 2802
- SKU: 2802
Share With Your Friend
Tags:
Manjadi peytha Maram