'മേക്കോടലതി'യില്‍ എഴുത്തുകാരന്‍ സംഭവങ്ങളുടെ കാഴ്ചക്കാരനോ, പങ്കാളിയോ, പറച്ചിലുകാരനോ മാത്രമായി ഒതുങ്ങി നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു സുഹൃത്ത് സംസാരിക്കുന്ന പോലെയാണ് പി. സി. സ്‌കറിയ ഓര്‍മ്മകളുടെ ചെപ്പുതുറക്കുന്നത്. ചന്തമുള്ള ഭാഷയും ലളിത ശൈലിയും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ന്യായീകരിക്കാനല്ല, അംഗീകരിക്കാനും ആവര്‍ത്തിക്കാതിരിക്കാനും ഓര്‍മിപ്പിക്കുന്ന അനുഭവങ്ങളുടെ പുസ്തകം. വായനാലോകം ഇത് തിരസ്കരിക്കില്ലെന്നു ഞാന്‍ കരുതുന്നു.
ഡോ. ജേക്കബ്ബ് ഇട്ടൂപ്പ്
സാധാരണ സ്‌കൂളോര്‍മ്മകളോ പള്ളിക്കൂടംകഥകളോ വായിക്കുമ്പോള്‍ വിദ്യാഭ്യാസകാലത്ത് സംഭവിച്ച മണ്ടത്തരങ്ങളോ ചില കുസൃതികളോ ആയിരിക്കും പലതിന്റേയും ഉള്‍ക്കാമ്പ്. എന്നാലതില്‍ നിന്നും വളരെ ഭിന്നമായി ഏതാണ്ട് എഴുപത് കാലഘട്ടം മുതലുള്ള കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയം, സിനിമ, വിശ്വാസങ്ങള്‍, ആരോഗ്യമേഖല, മതതര്‍ക്കങ്ങള്‍, ഇവയെല്ലാം കുട്ടിക്കലര്‍ത്തി സ്വാനുഭവത്തിന്റെ മേമ്പൊടിയും ചേര്‍ത്ത് ഉറപ്പും കരുത്തുമുള്ള രചനകളെ നമുക്ക് ഇദ്ദേഹം സമ്മാനിച്ചിരിക്കുന്നു. ഇത് വായിച്ചുപോകുന്ന ഏതൊരാളും തന്റെ പൂര്‍വ്വവിദ്യാലയത്തിലെ ആ പഴയ മണിയൊച്ചയുടെ കമ്പനം കേള്‍ക്കാതിരിക്കില്ല.
മുരളീധരന്‍ പുന്നേക്കാട്
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197523953 |
Pages | 104 |
Edition | 1 |
- Stock: In Stock
- Model: 2895
- SKU: 2895