



തിരക്കഥയെഴുത്തിന്റെ വെല്ലുവിളി സമര്‍ത്ഥമായി അതിജീവിച്ചിരിക്കുന്നു വില്‍സണ്‍ മലയാറ്റൂര്‍. ഈ മൂന്നു തിരക്കഥകളിലും വില്‍സന്റെ രചനാപരമായ കയ്യടക്കം പ്രതിഫലിച്ചുകാണാം. സാധാരണക്കാരുടെ ജീവിതപരിസരങ്ങളില്‍ ഊന്നിയുള്ള പ്രമേയങ്ങളെ ഹൃദയസ്പര്‍ശിയായിത്തന്നെ പകര്‍ത്തിവച്ചിരിക്കുന്നു എന്നു നിസ്സംശയം പറയാം.
രണ്‍ജി പണിക്കര്‍
യൂട്യൂബില്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞ ആനുകാലിക സംഭവങ്ങളുമായി പൊരുത്തപ്പെട്ടു കിടക്കുന്ന ഈ ഹ്രസ്വചിത്രങ്ങളുടെ തിരക്കഥകള്‍.
മെക്കാര്‍ട്ടിന്‍
നമുക്ക് ചുറ്റുമുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍ കലയുടെ കണ്ണിലൂടെ നോക്കിക്കണ്ട് ഒരു സന്ദേശം കൂടി മേമ്പൊടിയായി ചേര്‍ത്ത് മനുഷ്യനിലെ അവബോധം ഉണര്‍ത്തുംവിധം വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിച്ചാല്‍ അത് ശരിയായി ഉള്‍ക്കൊള്ളുന്ന പ്രേക്ഷകര്‍ക്ക്, 'കല കലക്ക് വേണ്ടിയല്ല മനുഷ്യന് വേണ്ടിയാണെ'ന്ന് ആഴത്തില്‍ ബോധ്യപ്പെടും. അത്തരം മൂന്ന് കഥകളാണ് വില്‍സണ്‍ മലയാറ്റൂരിന്റെ 'മൂന്ന് തിരക്കഥ'കളില്‍ ഞാന്‍ കണ്ട കലയുടെ പകര്‍ന്നാട്ടം.
ഡോ. വര്‍ഗീസ് മൂലന്‍
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463958 |
Pages | 106 |
Edition | 1 |
- Stock: In Stock
- Model: 2882
- SKU: 2882