



ഉപജീവനം തേടി ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ച് അവർക്കായ് ദൂരങ്ങളകലെ, ഇനി ആരെക്കണ്ടുമുട്ടുമെന്നോ എങ്ങനെയാകുമെന്നോ എവിടെയാകുമെന്നോ അറിയാതെ, ഈ മണൽപ്പരപ്പിൽ അലയാൻ വേണ്ടി വന്നിറങ്ങുന്ന ഓരോ പ്രവാസിക്കും ഒരായിരം ദുരന്താനുഭവങ്ങൾ പറയാനുണ്ടാകും. പ്രവാസത്തിൽ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരണാതീതമാണ്. പ്രവാസം കൊണ്ട് ആകെ നേടുന്നത് പണമാണ്. പലപ്പോഴും അത് മാത്രമാണ് സ്വന്തബന്ധങ്ങൾക്കാവശ്യം.
ഗൾഫ് അറിയപ്പെടുന്നത് ഈന്തപ്പഴത്തിന്റെ നാട് എന്നാണ്. ഈന്തപ്പഴം പഴുത്ത് നില്‍ക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള പഴങ്ങൾ ഏവരേയും ആകർഷിക്കും. അതിന്റെ രുചിയും മാധുര്യവും കേമം. എന്നാൽ പഴുക്കുന്ന സമയത്തെ ചൂട് അസഹനീയമാണ്. അത് സഹിച്ച് ഈന്തപ്പന തരുന്ന ഫലം പോലെയാണ് ഓരോ പ്രവാസിയുടേയും ജീവിതം. അയക്കുന്ന പണം കിട്ടുന്നവർക്ക് മധുരമാണ്. അത് മാത്രമാണ് ആകർഷണവും. ഈന്തപ്പനയെ തേടിയെത്തുന്ന ചൂടും തണുപ്പും ആരും അന്വേഷിക്കാറില്ല. പഴം പാകമാകുമ്പോൾ അടുത്തെത്തി അടർത്തിക്കൊണ്ട് പോകുന്നതല്ലാതെ പാകമാകാനെടുത്ത ദുരിതച്ചൂടിനെക്കുറിച്ച് ആരും അന്വേഷിക്കാറില്ല. പഴമൊഴിഞ്ഞ മരംപോലെ പ്രവാസിക്ക് പിന്നെയും അനാഥത്വം. പ്രവാസത്തിന്റെ കൊടുംചൂട് അനുഭവവേദ്യമാക്കുന്ന നോവൽ.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Book Details | |
ISBN | 9789389463620 |
Pages | 152 |
Edition | 2 |
- Stock: In Stock
- Model: 2822
- SKU: 2822