വ്യത്യസ്തങ്ങളായ ഏതാനും പ്രമേയകല്പനകളിലൂടെ വര്‍ത്ത മാനകാല കേരളീയ ജീവിതത്തിന്റെ ഒരു കാലിഡോസ്കോപ്പിക്ക് കാഴ്ച്ച അവതരിപ്പിക്കുന്ന കഥാസമാഹരമായിട്ടാണ് ബിജുവിന്റെ 'നിസാമുദ്ദീന്‍' എനിക്കനുഭവപ്പെട്ടത്. പ്രായേണ സാമ്പ്രദായികവും സരളവുമായ ഭാഷയില്‍ എഴുതപ്പെട്ട ഈ കഥകള്‍, പ്രമേയ കല്പനകളുടെ സവിശേഷതകള്‍ കൊണ്ടാണ് കൂടുതല്‍ പ്രസക്തമാകുന്നതെന്നും തോന്നുകയുണ്ടായി. കഥാ പശ്ചാത്തലങ്ങള്‍ പലതിലും മറ്റെല്ലാറ്റിലുമേറെ പ്രകടമായി, ഭൂതദയ എന്ന വികാരവിശേഷത്തിന്റെ നിഴലാട്ടവും കാണുവാന്‍ കഴിഞ്ഞു. വായനക്കാരെ പല മട്ടിലുള്ള മൂല്യവിചാരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു സ്വഭാവസവിശേഷതയും ഈ കഥകളില്‍ പലതിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അതിനൊപ്പം തന്നെ ഓരോ കഥയും കൈകാര്യം ചെയ്യുന്ന ജീവിതസന്ദര്ഭങ്ങളുടെ സൂക്ഷ്മ രാഷ്ട്രീയം വെളിപ്പെടുന്നുമുണ്ട്. ഇപ്പറഞ്ഞതില്‍ നിന്നൊക്കെ ഉരുത്തിരിഞ്ഞു വരുന്ന തായ നീതിബോധമുള്ള ഒരു ജീവിതകാഴ്ചപ്പാട് പങ്കിടുവാനാണ് തന്റെ കഥകളിലൂടെ ബിജു ആത്യന്തികമായി ശ്രമിച്ചിട്ടുള്ളതെന്നും പറയാം.
അയ്മനം ജോണ്‍
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2023 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789394315198 |
| Pages | 144 |
| Edition | 1 |
- Stock: In Stock
- Model: 2778
- SKU: 2778
