Malayalam books, Saikatham books, O P Kavithakal, O P Jayaraj
എണ്‍പതുകളുടെ തുടക്കത്തിലും അവസാനത്തിലുമൊക്കെ മാറിമറിഞ്ഞുവന്ന ഇടതുപക്ഷവീക്ഷണമനസ്സാണ് ഒ.പി. കവിതകളില്‍ നിഴലിക്കുന്നതെന്ന് ഒരു പരിധി വരെ സമ്മതിക്കാമെങ്കിലും തികഞ്ഞ കാല്പനീക ഭാവമാണ് ഈ പുസ്തകത്തിലെ മുഴുവന്‍ കവിതകളിലും നിറയുന്നത്എന്നും പറഞ്ഞു വയ്ക്കാവുന്നതാണ്. പ്രതികരിക്കുക എന്നുള്ളത് ഒരു മാര്‍ക്‌സീയന്‍ കാഴ്ചപ്പാടാണ്, ഒരു വീക്ഷണകോണാണ് എന്നും പറയാം. അത്തരം കാഴ്ചപ്പാടുകളുടെ പിന്‍പറ്റലില്‍ ഒപിയെ സ്പര്‍ശിച്ച ജീവിത മുഹൂര്‍ത്തങ്ങളും പ്രകൃതിയിലെയും സമൂഹത്തിലെയും നിരവധി പച്ചയായ സാന്നിധ്യങ്ങളും പ്രഭാത പ്രദോഷങ്ങല്‍ക്കിടയില്‍ പിടിച്ച കണ്ണാടിച്ചില്ലുപോലെ ഈ പുസ്തകം പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നിറഞ്ഞ പ്രകൃതിയും, നരച്ച മണ്ണും, ഉണ്ണുന്ന മനുഷ്യനും, ഉടഞ്ഞ സ്വപ്നങ്ങളും ഭൂമിയിലെ എല്ലാവര്‍ക്കും സുഗന്ധം പരത്തുന്ന പൂവും പൂമ്പാറ്റയും ഇതളുകളുള്ള ചെടിയുണ്ട് ഇവയ്‌ക്കെല്ലാം പുറമെ അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും പണത്തിനും വേണ്ടി കലഹിക്കുന്ന മനുഷ്യരും ഈ കവിതയിലുണ്ട്. ഇങ്ങനെ നാനാജാതി വര്‍ണ്ണ വൈവിധ്യങ്ങളുടെ ആഴക്കടലില്‍ നേരില്‍ അനുഭവിക്കുന്ന ഓരോ കാഴ്ചപ്പഞ്ചങ്ങളോടും പ്രതികരിക്കുന്ന കവി കാലഘട്ടത്തിന്റെ ഊര്‍വ്വരതയിലേക്ക് കണ്ണു പായിക്കുകയും ആത്മരോഷം കൊള്ളുകയും ചെയ്യുന്നു
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2015 |
| Type of Book | |
| Book Type | Poems |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789382909019 |
| Pages | 48 |
| Edition | 1 |
- Stock: Out Of Stock
- Model: 2144
- SKU: 2144
- ISBN: 9789382909019
