ഇന്നലകളിലെ കാവ്യഭാഷയെ ഓര്‍മ്മിപ്പിക്കാത്തവിധം പുതുകവിതയുടെ സഞ്ചാരപദം കൃത്യമായ വേഗം കൊണ്ട് വളരെയേറെ ദൂരം പിന്നിട്ടിരിക്കുന്നു. പുലര്‍ത്തിപ്പോരുന്ന കഠിനഭാഷയും ചട്ടക്കൂടും തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ഇന്ന് കവിതകള്‍ നമ്മോടു സംസാരിക്കുന്നത്. അതേ സംസാരഭാഷകൊണ്ടാണ് ഇന്ന് കവിതകള്‍ രൂപപരിണാമത്തിലേക്ക് പ്രയാണം ചെയ്യുന്നത്. സ്വീകാര്യതയുടെ തലങ്ങള്‍ ശ്രദ്ധിക്കുന്നതേയില്ല. പകരം കണ്മുന്നിലുള്ള സാമൂഹ്യ രാഷ്ട്രീയ മത മനുഷ്യ മേഖലകളിലേക്ക് ആര്‍ജ്ജവത്തോടെ കടന്നുചെന്ന് പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകൊണ്ടു ബിംബ കല്പനകള്‍ നിവര്‍ന്നു നില്‍ക്കുന്നു. പുതുവോക വായനയുടെ വിശാലതയിലേക്ക് അതിവേഗം അത് പടര്‍ന്നു കയറുകയാണ്. പച്ചവാക്കുകളുടെ സ്വാഭാവിക ഇടപെടലുകള്‍കൊണ്ട് പുതുജനാധിപത്യ സമരമുഖങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കുന്ന സ്വാതന്ത്ര്യബോധമാണ് ഇന്നുകളില്‍ കവിതകളാല്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭയമില്ലാതെ സത്യങ്ങളെ വിളിച്ചു പറയുകയെന്നത് സമകാലീന കവിതയുടെ നേരെഴുത്തിന് സാക്ഷ്യമാകുകയാണ്. ശ്രീ ഒ. പി. ജയരാജ് ''തൂവലറ്റ പക്ഷികള്‍'' എന്ന കവിതാ സമാഹാരത്തിലൂടെ പറയുവാന്‍ ശ്രമിക്കുന്നതും അത്തരം ചില സത്യപ്രഹര ബോധത്തെ അന്വേഷിക്കലാണ്.
ഉള്‍ത്തുടിപ്പുകളുടെയും ഉള്ളാവിഷ്‌ക്കാരത്തിന്റെയും സംഘര്‍ഷഭരിതമായ അക്ഷരവിന്യാസങ്ങള്‍ കൊണ്ട് ആധുനിക കവിതാ ലോകത്ത് വിമര്‍ശഹാസ്യത്തിന്റെ അതിരുകള്‍ കൃത്യമായി നിര്‍വഹിക്കുന്ന കവിതാസമാഹാരം.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2016 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789382909477 |
| Pages | 64 |
| Cover Design | Nazar |
| Edition | 1 |
- Stock: In Stock
- Model: 2190
- SKU: 2190
- ISBN: 9789382909477
