



Out Of Syllabus
ഈ സമാഹാരത്തിലെ കവിതകളൊന്നും സ്വകാര്യാനുഭൂതികളെ വരയ്ക്കാനോ ആത്മഭാഷണം നടത്താനോ ശ്രമിക്കുന്നില്ല. അനുഭവങ്ങളുടെ സമൂഹപരതയിലാണവയുടെ കണ്ണ്. അതുകൊണ്ടുതന്നെ അതു രാഷ്ട്രീയം പറയുന്നു. ആ രാഷ്ട്രീയമാകട്ടെ, നീതിയുടെയും, സാഹോദര്യത്തിന്റെയും സൂര്യനായി ജ്വലിക്കാനുള്ള പ്രതിജ്ഞയിലാരംഭിക്കുന്നു. ചുറ്റിലും രൂപപ്പെട്ടുവരുന്ന നീതിനിഷേധങ്ങളുടെയും ക്രൂരമര്‍ദ്ദനങ്ങളുടെയും ഇരുണ്ടകാലത്തിനു മുകളില്‍ നീതിയുടെയും സാഹോദര്യത്തിന്റയും പൊള്ളുന്ന സൂര്യനായി ഉദിച്ചുയരാനുള്ള സന്നദ്ധതയുടെ ഈ പോരാട്ടവീര്യത്തിന് ആത്മീയമാനങ്ങളുണ്ട്.സമകാലികതയില്‍ നിന്നുതന്നെയാണ് ഈ കവിതകള്‍ ഉയിരെടുക്കുന്നത്. സമകാലികലോകത്തിന്റെ പരിസ്ഥിതിവിരുദ്ധവും സാങ്കേതികസങ്കീര്‍ണ്ണതകളില്‍ ആബദ്ധവും യാന്ത്രികവുമായ ജീവിതസമീപനത്തെ പരിഹാസപൂര്‍വവും ചിലപ്പോഴൊക്കെ ആത്മാനുശയത്തോടെയും അവ നോക്കിക്കാണുന്നുണ്ട്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463149 |
Pages | 72 |
Cover Design | Justin |
Edition | 1 |
₹75.00
- Stock: In Stock
- Model: 2450
- SKU: 2450
- ISBN: 9789389463149
Share With Your Friend
Tags:
Out Of Syllabus