



വിവിധ പ്രദേശങ്ങളിലൂടെയുള്ള യാത്രയില്‍ ലഭ്യമായ അനുഭവങ്ങള്‍,കാഴ്ചകള്‍, അറിവുകള്‍ എല്ലാം വളരെ ലളിതവും സരളവുമായ ഭാഷയില്‍ അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതി വളരെ ഹൃദ്യമായി തോന്നി. വായനക്കാരെ താന്‍ കണ്ടതും കേട്ടതുമായ വഴിയിലൂടെ ഒപ്പം നടത്തി അവര്‍ക്ക് കാഴ്ചകള്‍ നേരിട്ടുകണ്ട അനുഭവം സ്വയം ആര്‍ജ്ജിക്കുന്ന അവസ്ഥ. അതാണ് ഈ പുസ്തക രചനയില്‍ സാധ്യമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വടക്കുഭാഗത്തുള്ള കാശ്മീര്‍ മുതല്‍ തെക്കേ അറ്റത്തുള്ള കേരള കാഴ്ചകള്‍ വരെ എല്ലാം ഹൃദ്യമായി പ്രതിപാദിച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ പലകാലങ്ങളായി നടത്തിയ യാത്രകളാണ് ഇതിലെ പ്രതിപാദ്യ വിഷയം. യാത്രയിലെ സൂക്ഷ്മനിരീക്ഷണം, ചരിത്രങ്ങള്‍ ശേഖരിക്കല്‍, യാത്രയില്‍ കണ്ട വിവിധ വ്യക്തികളെ അടുത്ത് പരിചയപ്പെടുക അവരിലൂടെ ആ ദേശത്തിന്റെ ചരിത്രം സംഗ്രഹിച്ചെടുക്കുക എല്ലാം വളരെ ചാതുര്യത്തോടെ നിര്‍വഹിച്ചിരിക്കുന്നു.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2022 |
Language | |
Language | Malayalam |
Book Details | |
ISBN | 9789390815852 |
Cover Design | Justin |
Edition | 1 |
- Stock: In Stock
- Model: 2613
- SKU: 2613
- ISBN: 9789390815852