''ഇന്ത്യന്‍ സാഹിത്യം, ഇന്ത്യന്‍ സംസ്‌കാരവും തത്വചിന്തയും പോലെ തന്നെ, ഏകശിലാരൂപമല്ല. അതിന്റെ ചരിത്രം നിരന്തരമായ സംവാദ-വിവാദങ്ങളുടേതാണ്. അതില്‍ സ്വേശ്വരവും നിരീശ്വരവുമായ ധാരകള്‍ ഉണ്ട്; വേദാന്ത ധാരപോലെ തന്നെ സാംഖ്യാ- ചാര്‍വാക-ബുദ്ധ-ജൈന ധാരകളും ഉണ്ട്. ഭഗവത്ഗീതയെ അംഗീകരിക്കുന്നവര്‍, അതിനെ അവഗണിക്കുന്നവരും ഉണ്ട്. ബ്രാഹ്മണമേല്‍ക്കോയ്മയ്ക്കായി നില കൊണ്ടവരും അതിനെ ചെറുത്തവരും ഉണ്ട്. കാളിദാസനും ഭാസന്നുമൊപ്പം ശൂദ്രകനും യോഗേശ്വരനുമുണ്ട്. തിരുമൂലരും ബസവയും അക്ക മഹാദേവിയും ലാല്‍ ദെദ്ദും കബീറും തുക്കാറാമും നാമദേവനും ബുള്ളേ ഷായും സുല്‍ത്താന്‍ ബഹുവും ഷാ അബ്ദുള്‍ ലത്തീഫും ഉള്‍പ്പെട്ട ഭക്തി-സൂഫി കവികളുടെ ഒരു വലിയ പ്രതിരോധ ധാരയുണ്ട്. അതിന്റെ തുടര്‍ച്ചകള്‍ ആണ് ശ്രീനാരായണഗുരുവും ഗാന്ധിയുമെല്ലാം. ഇന്ന് ദളിത്, സ്ത്രീ, ആദിവാസി, ന്യൂനപക്ഷ കാവ്യധാരകള്‍ ഇന്ത്യയില്‍ ശക്തി പ്രാപിക്കുന്നത് ഈ ദീര്‍ഘ മഹാഭൂമികയില്‍ ആണ്. ഇന്നത്തെ സാംസ്‌കാരിക സന്ദര്‍ഭത്തില്‍ അത്യന്തം പ്രസക്തമായ ഒരു സാഹിത്യ-സാംസ്‌കാരിക വിചാരം ആണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സച്ചിദാനന്ദന്‍ ഇംഗ്ലീഷില്‍ നടത്തിയ പുരോഹിത് സ്വാമി സ്മാരകപ്രഭാഷണങ്ങളുടെ വിവര്‍ത്തനമായ ഈ പുസ്തകം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222602 |
Pages | 112 |
Cover Design | Justin |
Edition | 1 |
- Stock: In Stock
- Model: 2287
- SKU: 2287
- ISBN: 9789386222602